UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കെ കൃഷ്ണന്‍ കുട്ടി പുതിയ ജലവിഭവ വകുപ്പ് മന്ത്രി; സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

രാജി വച്ച മന്ത്രി മാത്യു ടി തോമസ് അടക്കമുള്ള എല്‍ഡിഎഫ് കക്ഷി നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു. മാത്യു ടി തോമസ് കൈകാര്യം ചെയ്ത ചെയ്ത ജലവിഭവ വകുപ്പ് തന്നെ കൃഷ്ണന്‍ കുട്ടി കൈകാര്യം ചെയ്യും.

പിണറായി വിജയന്‍ മന്ത്രിസഭയില്‍ ജനതാദള്‍ എസിന്റെ പുതിയ പ്രതിനിധിയായി, മാത്യു ടി തോമസിന് പകരം ചിറ്റൂര്‍ എംഎല്‍എ കെ കൃഷ്ണന്‍ കുട്ടി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ് ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും രാജി വച്ച മുന്‍ മന്ത്രി മാത്യു ടി തോമസ് അടക്കമുള്ള എല്‍ഡിഎഫ് കക്ഷി നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു. മാത്യു ടി തോമസ് കൈകാര്യം ചെയ്ത ചെയ്ത ജലവിഭവ വകുപ്പ് തന്നെ കൃഷ്ണന്‍ കുട്ടി കൈകാര്യം ചെയ്യും.

പാര്‍ട്ടി തീരുമാനത്തെ തുടര്‍ന്ന് മാത്യു ടി തോമസ് രാജി വയ്ക്കുകയും കൃഷ്ണന്‍ കുട്ടിയെ മന്ത്രിയാക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. മാത്യു ടി തോമസിനെ മാറ്റി കൃഷ്ണന്‍ കുട്ടിയെ മന്ത്രിയാക്കുന്നതില്‍ ജനതാദള്‍ എസില്‍ വലിയ ഭിന്നതയുണ്ടായിരുന്നു. എന്നാല്‍ ദേശീയ നേതൃത്വം മാറ്റത്തിന് അംഗീകാരം നല്‍കുകയായിരുന്നു. രണ്ട് വര്‍ഷം കഴിഞ്ഞാല്‍ ഇത്തരത്തില്‍ മാറ്റത്തിന് നേരത്തെ ധാരണയുണ്ടായിരുന്നു എന്ന് കൃഷ്ണന്‍ കുട്ടിയും അദ്ദേഹത്തെ അനുകൂലിക്കുന്നവരും വാദിച്ചപ്പോള്‍ ഇത്തരത്തില്‍ യാതൊരു ധാരണയുമുണ്ടായിരുന്നില്ലെന്നും പാര്‍ട്ടി തീരുമാനം അംഗീകരിക്കുന്നു എന്നുമായിരുന്നു മാത്യു ടി തോമസിന്റെ മറുപടി.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍