UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കോണ്‍ഗ്രസ് ഉറപ്പിച്ചു, വടകരയില്‍ കെ മുരളീധരന്‍ തന്നെ

രാഹുലിന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വ പ്രഖ്യാപനത്തിന് പിന്നാലെ വടകരയിലെ മുരളിയുടെ സ്ഥാനാര്‍ത്ഥിത്വവും എഐസിസി ഔദ്യോഗികമായി ഉറപ്പിച്ചിരിക്കുന്നു.

വടകരയിലെ സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് കെ മുരളീധരന്റെ പേര് പ്രഖ്യാപിച്ചു. പ്രചാരണം തുടങ്ങി ഏറെ ദിവസമായെങ്കിലും നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കെ മുരളീധരന്റെ പേര് കോണ്‍ഗ്രസ് ഇന്നാണ് അവസാനം പ്രഖ്യാപിച്ചത്. 14ാം സ്ഥാനാര്‍ത്ഥി പട്ടികയും വയനാടും വടകരയും ഒഴിച്ചിരിട്ടിരിക്കുകയായിരുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സിപിഎമ്മിലെ പി ജയരാജനെതിരെ കെ മുരളീധരന്‍ മത്സരിക്കുമെന്ന് ദിവസങ്ങള്‍ക്ക് മുമ്പ് സംസ്ഥാന നേതൃത്വം പ്രഖ്യാപിക്കുകയും മുരളി സജീവമായ പ്രചാരണത്തിലേയ്ക്ക് കടക്കുകയും ചെയ്തിരുന്നു.

എന്നാല്‍ രാഹുല്‍ ഗാന്ധി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച വയനാടിന്റെ കാര്യത്തിലെന്ന പോലെ വടകരയിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കല്‍ നീട്ടിവച്ചു. ഇന്ന് രാഹുല്‍ വയനാട് മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തില്‍ പ്രവര്‍ത്തക സമിതി അംഗം എകെ ആന്റണി പ്രഖ്യാപിച്ചു. പിന്നാലെ വടകരയിലെ മുരളിയുടെ സ്ഥാനാര്‍ത്ഥിത്വവും എഐസിസി ഔദ്യോഗികമായി ഉറപ്പിച്ചിരിക്കുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍