UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘ശബരിമലയിൽ പ്രശ്നങ്ങൾ ഒന്നുമില്ലെങ്കിൽ പിന്നെന്തിനാണ് നിരോധനാജ്ഞ’? സർക്കാരിനെതിരെ കെ സുരേന്ദ്രൻ

സംസ്ഥാനത്ത് എൽ ഡി എഫും യു ഡി എഫും തമ്മിലുള്ള ഒത്തുകളി ആണ് നടക്കുന്നതെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.

ശബരിമലയിൽ പ്രശ്നങ്ങളൊന്നുമില്ലെങ്കിൽ പിന്നെന്തിനാണ് പോലീസ് ആക്ടും, നിരോധനാജ്ഞയുമെന്ന് കെ സുരേന്ദ്രൻ ചോദിച്ചു. “ശബരിമലയിൽ ഇപ്പോൾ പ്രശ്നങ്ങളൊന്നുമില്ല, ഭക്തർ എല്ലാം സന്തുഷ്ടരാണ് എന്ന് പറയുന്ന സർക്കാർ പക്ഷെ അവിടെ നില നിൽക്കുന്ന 144 പിൻവലിക്കുന്നില്ല. ക്രിമിനലുകൾ ശബരിമലയിൽ ഉണ്ടെങ്കിൽ അവരെ അറസ്റ് ചെയ്യാത്തതെന്തേ”? അദ്ദേഹം തൃശൂരിൽ നടന്ന പത്ര സമ്മേളനത്തിൽ ചോദിച്ചു.

ശബരിമല പ്രവേശനവുമായി ബന്ധപ്പെട്ട് ബി ജെ പിയിൽ യാതൊരു തർക്കവും ഇല്ലെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. ” ഈ വിഷയത്തിൽ പാർട്ടി ഒറ്റക്കെട്ടാണ്, വലിയ സമരങ്ങൾ സംസ്ഥാനത്തുടനീളം നടന്നു വരുന്നുണ്ട്. എ എൻ രാധാകൃഷ്ണന്റെ ഉപവാസ സമരം ഇന്ന് ഏഴാം ദിവസമാണ്.” അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് എൽ ഡി എഫും യു ഡി എഫും തമ്മിലുള്ള ഒത്തുകളി ആണ് നടക്കുന്നതെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.

അവനവനെതിരെ സമരം ചെയ്ത് ജയിലിൽ പോയവൻ: ദി ക്യൂരിയസ് കേസ് ഓഫ് കെ സുരേന്ദ്രൻ

കെ സുരേന്ദ്രൻ ഇനി എത്രകാലം ജയിലിൽ കിടക്കേണ്ടിവരും?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍