UPDATES

ട്രെന്‍ഡിങ്ങ്

കൊച്ചി മെട്രോയില്‍ കുമ്മനത്തിനെന്ത് കാര്യം? ഇത് അല്‍പ്പത്തരം: കടകംപള്ളി

ശ്രീധരനേയും ചെന്നിത്തലയേയും ഒഴിവാക്കിയതിന് പിന്നില്‍ കുമ്മനത്തിന് പങ്കുണ്ടെന്നാണോ ?

ഇ ശ്രീധരനേയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയേയും കൊച്ചി മെട്രോ റെയില്‍ ഉദ്ഘാടന വേദിയില്‍ ഉള്‍പ്പെടുത്തിയതായുള്ള പ്രധാനമന്ത്രിയുടെ ഓഫീസിന്റെ അറിയിപ്പ് വാര്‍ത്താസമ്മേളനം വിളിച്ച് പറഞ്ഞ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കുമ്മനത്തിന്റെ നടപടി തികഞ്ഞ അല്‍പ്പത്തരമാണെന്ന് പറഞ്ഞ കടകംപള്ളി പൊന്നുരുക്കുന്നിടത്ത് പൂച്ചയ്‌ക്കെന്ത് കാര്യം എന്നും ചോദിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്ന് ഇവരെ വേദിയില്‍ ഉള്‍പ്പെടുത്താന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് തയ്യാറായത്.

ശ്രീധരനേയും ചെന്നിത്തലയേയും ഒഴിവാക്കിയതിന് പിന്നില്‍ കുമ്മനത്തിന് പങ്കുണ്ടെന്നാണോ മനസിലാക്കേണ്ടതെന്നും കടകംപള്ളി ചോദിക്കുന്നു. പിണറായി സര്‍ക്കാരിന്റെ അഭ്യര്‍ത്ഥനയും കേരളത്തിന്റെ പൊതുവികാരവുമാണ് തെറ്റ് തിരുത്താന്‍ പ്രധാനമന്ത്രിയുടെ ഓഫീസിനെ പ്രേരിപ്പിച്ചതെന്ന കാര്യം ഗീബല്‍സിന്റെ പിന്മുറക്കാര്‍ക്കൊഴികെ ആര്‍ക്കും സംശയമുണ്ടാകില്ലെന്നും കടകംപള്ളി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

കടകംപള്ളിയുടെ ഫേസ്ബുക്ക് പോസ്റ്റ്‌:

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍