UPDATES

വാര്‍ത്തകള്‍

മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിനും മകനും കൂടി 780 കോടി രൂപയിലധികം സ്വത്ത്

ഇരുവരുടേയും നാമനിര്‍ദ്ദേശ പത്രികകള്‍ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലങ്ങളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ചിന്ദ്വാര നിയമസഭ സീറ്റില്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മധ്യപ്രദേശ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥിനും ചിന്ദ്വാര ലോക്‌സഭ സീറ്റില്‍ സ്ഥാനാര്‍ത്ഥിയായ മകന്‍ സോനു നകുല്‍നാഥിനും കൂടി 780 കോടി രൂപയിലധികം സ്വത്ത്. ഇരുവരുടേയും നാമനിര്‍ദ്ദേശ പത്രികകള്‍ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലങ്ങളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഈ രണ്ട് സീറ്റുകളിലും വോട്ടെടുപ്പ് നടക്കുന്നത് ഏപ്രില്‍ 29നാണ്. ലോക്‌സഭാംഗമായ കമല്‍നാഥിനെയാണ് 2018 ഡിസംബറിലെ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം കോണ്‍ഗ്രസ് മുഖ്യമന്ത്രിയാക്കിയത്. ഡിസംബര്‍ 17ന് കമല്‍നാഥ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

തനിക്കും ഭാര്യ അല്‍ക്ക നാഥിനും കൂടി 40.5 കോടിയുടെ ജംഗമ സ്വത്തുക്കളും 84 കോടി രൂപയുടെ സ്ഥാവര സ്വത്തുക്കളുമുണ്ട് എന്നാണ് കമല്‍നാഥ് സത്യവാങ്മൂലത്തില്‍ പറയുന്നത്. 2014 ലോക്‌സഭ തിരഞ്ഞെടുപ്പ് സമയത്തെ കമല്‍നാഥിന്റെ സത്യവാങ്മൂലത്തില്‍ 17.5 കോടി രൂപയുടെ ജംഗമ വസ്തുക്കളും 186.36 കോടി രൂപയുടെ സ്ഥാവര വസ്തുക്കളുമുണ്ട് എന്നാണ് രേഖപ്പെടുത്തിയിരുന്നത്. തനിക്കും ഭാര്യ പ്രിയയ്ക്കും കൂടി 618 കോടി രൂപയുടെ ജംഗമ വസ്തുക്കളും 41.7 കോടി രൂപയുടെ സ്ഥാവര വസ്തുക്കളുമുണ്ട് എന്ന് സോനു നകുല്‍നാഥ് പറയുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍