UPDATES

ട്രെന്‍ഡിങ്ങ്

“സിഖ് കൂട്ടക്കൊലയില്‍ കമല്‍നാഥിന് പങ്കുണ്ടാകാം, അദ്വാനിയ്ക്കും അമിതാഭ് ബച്ചനും പങ്കില്ലേ?”: ആനന്ദ് പട്‌വര്‍ദ്ധന്‍

ഇനിയും തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും സിഖ് കൂട്ടക്കൊലയില്‍ കോണ്‍ഗ്രസ് നേതാവും മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ കമല്‍നാഥിന് പങ്കുണ്ടായിരിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ സിഖ് കൂട്ടക്കൊലയില്‍ എല്‍കെ അദ്വാനിക്കും ബിജെപിക്കും ആര്‍എസ്എസിനും അമിതാഭ് ബച്ചനുമുള്ള പങ്കിനെ പറ്റി എന്താണ് ആരും ഒന്നും പറയാത്തത് എന്നാണ് പ്രമുഖ ഡോക്യുമെന്ററി സംവിധായകന്‍ ആനന്ദ് പട്‌വര്‍ദ്ധന്റെ ചോദ്യം. സുവര്‍ണ ക്ഷേത്രത്തില്‍ നിന്ന് ഖാലിസ്ഥാന്‍ ഭീകരരെ ഒഴിപ്പിക്കുന്നതിനായി നടത്തിയ ബ്ലൂസ്റ്റാര്‍ ഓപ്പറേഷന് തീരുമാനമെടുക്കുന്നതില്‍ പ്രധാനമന്ത്രിയായ ഇന്ദിര ഗാന്ധിയെ പ്രേരിപ്പിച്ചതില്‍ അദ്വാനിക്ക് നിര്‍ണായക പങ്കുണ്ടെന്ന് ആനന്ദ് പട്‌വര്‍ദ്ധന്‍ പറയുന്നു.

ബ്ലൂസ്റ്റാര്‍ ഓപ്പറേഷനില്‍ സിഖുകാരുടെ ഏറ്റവും പ്രധാനപ്പെട്ട വിശുദ്ധ ദേവാലയമായ, അമൃത്സറിലെ സുവര്‍ണ ക്ഷേത്രം ഭാഗികമായി തകര്‍ന്നിരുന്നു. ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ ആണ് ഇന്ദിര ഗാന്ധിയെ അംഗരക്ഷകരായ സത്വന്ത് സിംഗും ബിയാന്ത് സിംഗും വെടിവച്ച് കൊല്ലുന്നതിലേയ്ക്ക് നയിച്ചത്. ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകര്‍ സിഖുകാരെ കൂട്ടക്കൊല ചെയ്ത അക്രമി സംഘങ്ങളില്‍ സജീവമായിരുന്നു എന്ന് ആനന്ദ് പട്്‌വര്‍ദ്ധന്‍ പറയുന്നു. രാജീവ് ഗാന്ധിയുടെ അടുത്ത സുഹൃത്തും നെഹ്രു-ഗാന്ധി കുടുംബവുമായി അടുപ്പം പുലര്‍ത്തിയിരുന്നയാളുമായ നടന്‍ അമിതാഭ് ബച്ചന്‍, ഇന്ദിര കൊല്ലപ്പെട്ടതിന് ശേഷം പ്രസംഗിച്ചത് “ഖൂന്‍ കാ ബദ്‌ലാ ഖൂന്‍ സേ ലേംഗേ” (ചോരയ്ക്ക് പകരം ചോര) എന്നായിരുന്നു എന്ന് ആനന്ദ് പട്‌വര്‍ദ്ധന്‍ ഓര്‍മ്മിപ്പിക്കുന്നു.

ഇന്ദിര വധത്തിന് ശേഷം നടന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ചരിത്രത്തിലെ ഏറ്റവും വലിയ വിജയവുമായി (414 സീറ്റ്) – മൂന്നില്‍ രണ്ട് ഭൂരിപക്ഷവുമായി രാജീവിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ജയിച്ചപ്പോള്‍ നാല് ലക്ഷത്തില്‍ പരം വോട്ടിന് അലഹബാദില്‍ നിന്ന് വിജയിച്ച ബച്ചന്‍ എംപിയായി (ജനത പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച, മുന്‍ യുപി മുഖ്യമന്ത്രിയും നേരത്തെ കോണ്‍ഗ്രസിന്റെ കരുത്തനുമായിരുന്ന ഹേമവതി നന്ദന്‍ ബഹുഗുണയെ പരാജയപ്പെടുത്തി). പിന്നീട് ബോഫോഴ്‌സ് അഴിമതിയില്‍ ആരോപണവിധേയനായതിനെ തുടര്‍ന്നാണ് ബച്ചന്‍ കോണ്‍ഗ്രസ് ബന്ധമുപേക്ഷിച്ചത്. വന്മരങ്ങള്‍ വീഴുമ്പോള്‍ ഭൂമി കുലുങ്ങുമെന്ന് സിഖ് വിരുദ്ധ കലാപത്തെക്കുറിച്ച് രാജീവ് ഗാന്ധി പറഞ്ഞത് വലിയ വിവാദമായിരുന്നു. അക്കാലത്ത് ആര്‍എസ്എസ് സര്‍ സംഘചാലക് ആയിരുന്ന ബാലാസാഹിബ് ദേവ്രസിന്റെ സഹായം രാജീവ് തേടിയിരുന്നു എന്ന ആരോപണവും വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നിരുന്നു.

ഇന്ദിര ഗാന്ധി വധിക്കപ്പെട്ടതിനെ തുടര്‍ന്ന് 1984 നവംബര്‍ ഒന്ന് മുതല്‍ ഡല്‍ഹിയുടെ വിവിധ പ്രദേശങ്ങളില്‍ നടന്ന സിഖ് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് കേസില്‍ മുന്‍ കോണ്‍ഗ്രസ് എംപി സജ്ജന്‍ കുമാറിനെ ഡല്‍ഹി ഹൈക്കോടതി ഇന്നലെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. സജ്ജന്‍ കുമാറിനെ വെറുതെവിട്ടുകൊണ്ടുള്ള വിചാരണ കോടതി വിധി തള്ളിക്കൊണ്ടാണ് ഹൈക്കോടതി ശിക്ഷ വിധിച്ചത്. കേസില്‍ പ്രതിയല്ലെങ്കിലും ആരോപണവിധേയനാണ് ഇന്നലെ മധ്യപ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത കമല്‍നാഥ്. സിഖുകാരെ കൊലപ്പെടുത്താന്‍ അക്രമിസംഘങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിക്കൊണ്ട് കമല്‍നാഥ് സജീവമായിരുന്നു എന്നാണ് ആരോപണം. കമല്‍നാഥിനെ മുഖ്യമന്ത്രിയാക്കാനുള്ള കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി ഇരകളുടെ ബന്ധുക്കള്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു.

ആനന്ദ് ന്റെ ഫേസ്ബുക്ക് പോസ്റ്റ്‌:

It is true that Kamal Nath remains rightly tarred by his unproven but possible role in the 1984 anti Sikh pogrom of 1984. But few recall that LK Advani was instrumental in pushing Indira Gandhi to do Operation Bluestar (which partially destroyed the Golden Temple) and RSS and BJP elements participated in the anti Sikh pogrom of 1984. After Indira Gandhi’s assassination Amitabh Bacchan ( then close to the Gandhi family but later, a BJP/Shiv Sena chammach ) allegedly raised his arm and shouted “Khoon ka badla knoon se lenge”). This pogrom was a combined effort.

“ഒരൊറ്റ സിഖുകാരനും ജീവനോടെയുണ്ടാകരുത്, ഇവരെ കൊല്ലൂ, ഇവര്‍ നമ്മുടെ അമ്മയെ കൊന്നിരിക്കുന്നു”

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍