UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കാഞ്ച ഐലയ്യയെ തെലങ്കാന പോലീസ് കസ്റ്റഡിയില്‍ എടുത്തു

ദളിത് ചിന്തകന്‍ കാഞ്ച ഐലയ്യയെ തെലങ്കാന പോലീസ് കസ്റ്റഡിയില്‍ എടുത്തു. കമ്മത്ത് നടക്കുന്ന ഗോട്ട് ആന്‍ഡ് ഷീപ്പ് റിയറേഴ്സ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തിന് പങ്കെടുക്കുന്നതിന് തൊട്ട് മുന്‍പാണ് അദ്ദേഹത്തെ കസ്റ്റഡിയില്‍ എടുത്തത്. തുടര്‍ന്ന് കാഞ്ചയെ പോലീസ് ഹൈദരബാദിലേക്ക് മടക്കി അയച്ചു.

തെലങ്കാന മാസ് ആന്‍ഡ് സോഷ്യല്‍ ഓര്‍ഗനൈസേഷന്‍ പ്രവര്‍ത്തകരുടെ എതിര്‍പ്പിനെ മറികടന്ന് കാഞ്ച ഐലയ്യയെ സി പി ഐ എം ജില്ലാ ഓഫീസിന് മുന്‍പില്‍ വെച്ചു പോലീസ് ബലമായി പിടിച്ചുകൊണ്ടു പോവുകയായിരുന്നു. സമ്മേളനത്തിന് പങ്കെടുക്കാനെത്തിയ കാഞ്ച ഐലയ്യ സിപിഎം കമ്മം ജില്ലാ കമ്മിറ്റി ഓഫീസിലാണ് ക്യാമ്പ് ചെയ്തത്.

‘നാവരിയും’; അവര്‍ വേട്ട തുടരുക തന്നെയാണ്

പോലീസ് നടപടി വലിയ വിമര്‍ശനമാണ് വിളിച്ചുവരുത്തിയിരിക്കുന്നത്. ഇത് ആവിഷ്കാര സ്വാതന്ത്ര്യത്തിന് മുകളിലുള്ള കടന്നു കയറ്റമാണെന്ന് വിവിധ സാമൂഹ്യ സംഘടനകളുടെ നേതാക്കള്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ ക്രമസമാധാന പ്രശ്നം ഉണ്ടാകിതിരിക്കാന്‍ വേണ്ടി കാഞ്ച ഐലയ്യയെ ഹൈദരബാദിലേക്ക് പോലീസ് സംരക്ഷണത്തോടെ പറഞ്ഞയക്കുകയായിരുന്നു എന്നാണ് പോലീസിന്റെ ഭാഷ്യം. ആര്യ വൈശ്യ സംഘടന കാഞ്ച ഐലയ്യയുടെ പുസ്തകത്തിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് പോലീസ് നടപടി.

“ഞാന്‍ ഒരു എഴുത്തുകാരനും അദ്ധ്യാപകനും സാമൂഹ്യ പരിഷ്കര്‍ത്താവും ഗോട്ട് ആന്‍ഡ് ഷീപ്പ് റിയറേഴ്സ് അസോസിയേഷന്റെ ഉപദേശകനുമാണ്. എന്റെ പുസ്തകവുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കപ്പെട്ടതാണ്. സുപ്രീം കോടതി പുസ്തകം നിരോധിക്കാന്‍ തയ്യാറായിട്ടില്ല. ഞാന്‍ ഭരണഘടനയ്ക്കുള്ളില്‍ നിന്നുകൊണ്ടു പ്രവര്‍ത്തിക്കുമ്പോള്‍ പിന്നെ എന്തിനാണ് പോലീസ് എന്റെ മൌലികാവകാശങ്ങള്‍ക്ക് മേല്‍ കടന്നുകയറുന്നത്?” കാഞ്ച ഐലയ്യ ചോദിച്ചു.

ഇന്ത്യ വിടുക അല്ലെങ്കില്‍ ‘വെട്ടി തുണ്ടമാക്കിക്കളയും’ കാഞ്ച ഐലയ്യക്ക് സംഘ്പരിവാര്‍ ഭീഷണി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍