UPDATES

വീഡിയോ

കനയ്യ കുമാറിന്റെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കലിനുള്ള വന്‍ ബഹുജന റാലി (വീഡിയോ)

സിപിഐയ്ക്ക് വലിയ സ്വാധീനമുള്ള മേഖലയില്‍ പ്രകടനവും റാലിയും ശക്തിപ്രകടനമായി മാറി.

ഇന്നലെ ബിഹാറിലെ ബെഗുസാരായില്‍ സിപിഐ സ്ഥാനാര്‍ത്ഥി കനയ്യ കുമാറിന്റെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കല്‍ ചടങ്ങിലെ വലിയ ജനപങ്കാളിത്തം ശ്രദ്ധേയമായിരുന്നു. ഗുജറാത്ത് എംഎല്‍എയും ദലിത് നേതാവുമായ ജിഗ്നേഷ് മേവാനി, ബോളിവുഡ് നടി സ്വര ഭാസ്‌കര്‍, ജെഎന്‍യുവ വിദ്യാര്‍ത്ഥി യൂണിയന്‍ മുന്‍ പ്രസിഡന്റ് ഷെഹ്ല റാഷിദ്, കാണാതായ ജെഎന്‍യു വിദ്യാര്‍ത്ഥി നജീബിന്റെ അമ്മ ഫാത്തിമ നഫീസ് തുടങ്ങിയവര്‍ കനയ്യയുടെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കല്‍ ചടങ്ങിനെത്തിയിരുന്നു. സിപിഐയ്ക്ക് വലിയ സ്വാധീനമുള്ള മേഖലയില്‍ പ്രകടനവും റാലിയും ശക്തിപ്രകടനമായി മാറി.

വീഡിയോ കാണാം:

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍