UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എയിംസ് ഡോക്ടറെ ആക്രമിച്ചതായി പരാതി: കനയ്യ കുമാറിനെതിരെ കേസ്‌

കനയ്യ കുമാറിനും സുഹൃത്തുക്കള്‍ക്കുമെതിരെ ശക്തമായ നടപടിയും ഡോക്ടര്‍മാര്‍ക്ക് മതിയായ സുരക്ഷയുമില്ലെങ്കില്‍ അനിശ്ചിതകാല സമരമടക്കമുള്ള പ്രക്ഷോഭ പരിപാടികളിലേയ്ക്ക് നീങ്ങുമെന്നാണ് ഡോക്ടേഴ്‌സ് അസോസിയേഷന്റെ മുന്നറിയിപ്പ്.

പാറ്റ്‌ന എയിംസിലെ (ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്) ജൂനിയര്‍ ഡോക്ടറേയും സെക്യൂരിറ്റി ഗാര്‍ഡുകളേയും ആക്രമിച്ചെന്ന പരാതിയില്‍ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ മുന്‍ പ്രസിഡന്റും പൊതുപ്രവര്‍ത്തകനുമായ കനയ്യ കുമാറിനെതിരെ കേസ്. കനയ്യ കുമാറിന്റെ സുഹൃത്തുക്കള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഡോക്ടറുടെ സെല്‍ഫോണ്‍ പിടിച്ചുപറിക്കാന്‍ ഇവര്‍ ശ്രമിച്ചതായും ആരോപിക്കുന്നു. ഡോക്ടേഴ്‌സ് അസോസിയേഷന്റെ പരാതിയില്‍ പാറ്റ്‌ന ഫുല്‍വാരി ഷരീഫ് പൊലീസ് സ്റ്റേഷനിലാണ് ഇവര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

അഡ്മിറ്റായ സുഹൃത്തിനെ കാണാന്‍ കനയ്യ എത്തിയത് നൂറോളം പേരടങ്ങുന്ന സംഘവുമായാണ് എന്ന് ഡോക്ടര്‍മാര്‍ ആരോപിക്കുന്നു. തടയാന്‍ ശ്രമിച്ച സെക്യൂരിറ്റി ഗാര്‍ഡുകളെ സംഘം മര്‍ദ്ദിച്ചു എന്നും പരാതിക്കാര്‍ പറയുന്നു. കനയ്യ കുമാറിനും സുഹൃത്തുക്കള്‍ക്കുമെതിരെ ശക്തമായ നടപടിയും ഡോക്ടര്‍മാര്‍ക്ക് മതിയായ സുരക്ഷയുമില്ലെങ്കില്‍ അനിശ്ചിതകാല സമരമടക്കമുള്ള പ്രക്ഷോഭ പരിപാടികളിലേയ്ക്ക് നീങ്ങുമെന്നാണ് ഡോക്ടേഴ്‌സ് അസോസിയേഷന്റെ മുന്നറിയിപ്പ്. അക്രമം നടത്തി പോകാന്‍ ഇത് ജെഎന്‍യു അല്ല എന്നാണ് ബിജെപി നേതാവായ സംസ്ഥാന ആരോഗ്യ മന്ത്രി മംഗള്‍ പാണ്ഡെ പ്രതികരിച്ചത്.

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ നിന്ന് സജീവ കക്ഷി രാഷ്ട്രീയത്തിലേയ്ക്ക് പ്രവേശിക്കാനൊരുങ്ങുന്ന നേതാവിന്റെ യഥാര്‍ത്ഥ മുഖം ഇത് വ്യക്തമാക്കുന്നതായി ജെഡിയു വക്താവ് സഞ്ജയ് സിംഗ് അഭിപ്രായപ്പെട്ടു. ഇത്തരത്തില്‍ ഒരു സംഭവം ശരിക്കും നടന്നിട്ടുണ്ടെങ്കില്‍ അത് ദൗര്‍ഭാഗ്യകരമാണെന്ന് ആര്‍ജെഡി എംഎല്‍എയും വക്താവുമായ ഭായ് വീരേന്ദ്ര പറഞ്ഞു. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സ്വദേശമുള്‍ക്കൊള്ളുന്ന ബെഗുസാരായില്‍ ആര്‍ജെഡിയടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണയോടെ സിപിഐ സ്ഥാനാര്‍ത്ഥിയായി ജനവിധി തേടാനൊരുങ്ങുകയാണ് കനയ്യ കുമാര്‍. സംഭവത്തില്‍ പ്രതികരിക്കാന്‍ കനയ്യ കുമാര്‍ തയ്യാറായിട്ടില്ല.

സിപിഐയില്‍ ബ്രാഹ്മണാധിപത്യം; കനയ്യകുമാര്‍ തന്‍പ്രമാണി ചമയുന്നു; ജെഎന്‍യു മുന്‍ യൂനിറ്റ് സെക്രട്ടറി പാര്‍ട്ടിവിട്ടു

കനയ്യ കുമാര്‍, ജിഗ്നേഷ് മേവാനി, ഷെഹ്ല റാഷിദ്, ഹാര്‍ദിക് പട്ടേല്‍: മോദിയെ നേരിടാന്‍ യുവനിര ഒരുങ്ങുന്നു

‘ഞങ്ങള്‍ എഴുതിയെഴുതി ക്രിമിനലുകളായി. നിങ്ങൾ കലാപങ്ങള്‍ നടത്തി സര്‍ക്കാറുണ്ടാക്കി’ : മോഡി സർക്കാരിനെതിരെ കനയ്യ കുമാർ

കനയ്യ കുമാര്‍ ബെഗുസാരായില്‍ നിന്ന് ലോക്‌സഭയിലേയ്ക്ക് മത്സരിക്കും; ആര്‍ജെഡിയുടെ പിന്തുണ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍