UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘പറന്നുയർന്ന് കണ്ണൂർ’; തിരുവനന്തപുരം, കോഴിക്കോട്​ വിമാനത്താവളങ്ങൾ ഏറ്റെടുക്കാൻ സംസ്ഥാന സർക്കാർ തയ്യാർ: പിണറായി വിജയൻ

തിരുവനന്തപുരം വിമാനത്താവളത്തിന്റെ സ്വകാര്യവൽക്കരണ നീക്കങ്ങളിൽ നിന്ന്​ കേന്ദ്രസർക്കാർ പിന്മാറണമെന്നും പിണറായി ആവശ്യപ്പെട്ടു

തിരുവനന്തപുരം, കോഴിക്കോട്​ വിമാനത്താവളങ്ങൾ ഏറ്റെടുക്കാൻ സംസ്ഥാന സർക്കാർ തയാറാണെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം വിമാനത്താവളത്തിന്റെ സ്വകാര്യവൽക്കരണ നീക്കങ്ങളിൽ നിന്ന്​ കേന്ദ്രസർക്കാർ പിന്മാറണമെന്നും പിണറായി ആവശ്യപ്പെട്ടു. കണ്ണൂർ വിമാനത്താവളത്തിന്റെറ ഉദ്​ഘാടനം നിർവഹിച്ച്​ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

അതെ സമയം കണ്ണൂർ വിമാനത്തവാളത്തിന്റെ ഉദ്ഘാടനം വൈകിച്ചതിന്റെ കാരണം യു.ഡി.എഫാണെന്ന് പിണറായി വിജയന്‍ കുറ്റപ്പെടുത്തി. 2001 മുതൽ 2006 വരെ യു.ഡി.എഫ്​ ഭരണകാലത്ത്​ വിമാനത്താവളത്തി​​​ൻറ പ്രവർത്തനം നിശ്​ചലാവസ്ഥയിലായിരുന്നു.
തുടർന്ന്​ 2006ൽ വി.എസ്​ സർക്കാർ അധികാരത്തിലെത്തിയാണ്​ പ്രവർത്തനങ്ങൾ പുനഃരാരംഭിച്ചത്​. 2016ൽ വിമാനത്താവളത്തിന്റെ പ്രവർത്തനം തുടങ്ങിയെന്ന​ പ്രതീതി ഉണ്ടാക്കാൻ യു.ഡി.എഫ്​ ശ്രമിച്ചു. എവിടെയും ഇറക്കാവുന്ന വ്യോമസേന വിമാനം ഇറക്കിയാണ്​ ഇൗയൊരു പ്രതീതി സൃഷ്​ടിച്ചെടുത്തതെന്നും പിണറായി വിജയൻ പറഞ്ഞു.

വിമാനത്താവള ടെര്‍മിനല്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. ഉത്സവാന്തരീക്ഷത്തിലായിരുന്നു ഫ്ലാഗ് ഓഫ്. വിവിധ കലാപരിപാടികളോടെയായിരുന്നു ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിച്ചത്. ഒരു ലക്ഷത്തിലധികം പേരാണ് ചടങ്ങുകള്‍ വീക്ഷിക്കാനെത്തിയത്.

കണ്ണൂരില്‍ ആദ്യ വിമാനം ഇറക്കിയത് അച്ഛന്‍; ഇന്ന് ആദ്യ യാത്രവിമാനം ഇറക്കുന്നത് മകന്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍