UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സര്‍ക്കാരിന് വീണ്ടും തിരിച്ചടി :കണ്ണൂര്‍, കരുണ മെഡിക്കല്‍ ഓര്‍ഡിനന്‍സ് സുപ്രീം കോടതി റദ്ദാക്കി

വിദ്യാര്‍ത്ഥികളുടെ ഭാവി സംരക്ഷിക്കുന്നതിനാണ് ഓര്‍ഡിനന്‍സ് ഇറക്കിയതെന്ന് ആണ് സർക്കാരിന്റെ വിശദീകരണം.

കണ്ണൂർ, പാലക്കാട് കരുണ മെഡിക്കൽ കോളേജുകളിൽ 2016–17ൽ
വിദ്യാർഥികളെ പുറത്താക്കിയ സുപ്രീംകോടതി ഉത്തരവ് മറികടക്കാൻ സംസ്ഥാന സർക്കാർ കൊണ്ടുവന്ന ഓർഡിനൻസ് സുപ്രീംകോടതി റദ്ദാക്കി. ഓർഡിൻസ് കോടതിയുടെ അവകാശങ്ങൾക്ക് നേരെയുള്ള കടന്നുകയറ്റമെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതിയുടെ നടപടി.

നേരത്തെ ബില്ല് നിയമസഭ പാസാക്കിയെങ്കിലും ഓർഡിനൻസ് സുപ്രീംകോടതി സ്റ്റേ ചെയ്തതോടെ സർക്കാർ പ്രതിസന്ധിയിലായിരുന്നു. സംസ്ഥാന സർക്കാരിന്‍റെ മെഡിക്കൽ ഓർഡിനൻസിനെതിരെ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ നൽകിയ ഹർജിയിലാണ് സുപ്രീംകോടതി വിധി. വിദ്യാര്‍ത്ഥികളുടെ ഭാവി സംരക്ഷിക്കുന്നതിനാണ് ഓര്‍ഡിനന്‍സ് ഇറക്കിയതെന്ന് ആണ് സർക്കാരിന്റെ വിശദീകരണം.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍