UPDATES

വാര്‍ത്തകള്‍

കര്‍ണാടകയില്‍ 16 സിറ്റിംഗ് എംപിമാര്‍ക്ക് ബിജെപി സീറ്റ് നല്‍കും; യെദിയൂരപ്പ, ബിഎല്‍ സന്തോഷ് ഗ്രൂപ്പ് പോര് രൂക്ഷം

പാര്‍ട്ടി സംസ്ഥാന അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ ബിഎസ് യെദിയൂരപ്പയുടെ നേതൃത്വത്തിലുള്ള വിഭാഗവും ബിഎല്‍ സന്തോഷിന്റെ നേതൃത്വത്തിലുള്ള വിഭാഗവും തമ്മിലുള്ള സംഘര്‍ഷവും ഇതിന് പിന്നിലുണ്ട്.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ 16 സിറ്റിംഗ് എംപിമാര്‍ക്കും ബിജെപി സീറ്റ് നല്‍കി. 2014ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് 16 സീറ്റാണ് കിട്ടിയത്. പാര്‍ട്ടിയിലെ വിഭാഗീയത ശമിപ്പിക്കാനും സീറ്റിന്റെ പേരിലുള്ള കടിപിടി ഒഴിവാക്കാനുമാണ് നിലവിലെ 16 എംപിമാര്‍ക്കും സീറ്റ് നല്‍കിയത് എന്നാണ് ഡെക്കാണ്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം സിറ്റിംഗ് എംപിമാര്‍ക്കെതിരെ ഉയര്‍ന്ന വലിയ തോതിലുള്ള പരാതികള്‍ അവഗണിച്ചാണ് ബിജെപി പാര്‍ലമെന്ററി കമ്മിറ്റി 16 സിറ്റിംഗ് എംപിമാര്‍ക്കും ടിക്കറ്റ് നല്‍കുന്നത്.

മൂന്ന്, നാല് എംപിമാര്‍ക്ക് ഇത്തവണ ടിക്കറ്റ് നല്‍കില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഐകകണ്‌ഠേനയാണ് ബിജെപി ദേശീയ നേതൃത്വം ഇത്തരത്തിലൊരു തിരുമാനമെടുത്തത്. പാര്‍ട്ടി സംസ്ഥാന അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ ബിഎസ് യെദിയൂരപ്പയുടെ നേതൃത്വത്തിലുള്ള വിഭാഗവും ബിഎല്‍ സന്തോഷിന്റെ നേതൃത്വത്തിലുള്ള വിഭാഗവും തമ്മിലുള്ള സംഘര്‍ഷവും ഇതിന് പിന്നിലുണ്ട്.

ശോഭ കരന്തലജെ (ഉഡുപ്പി – ചിക്കമംഗ്ലൂര്‍), സുരേഷ് അംഗാദി (ബെല്‍ഗാം), അനന്ത്കുമാര്‍ ഹെഗ്‌ഡെ (ഉത്തര കന്നഡ), കരാടി സംഗണ്ണ (കോപ്പല്‍) എന്നിവര്‍ മത്സരിക്കും എന്ന് ആദ്യം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇവര്‍ യെദിയൂരപ്പയുമായി അടുപ്പമുള്ളവരാണ്. മറുവിഭാഗത്തെ പ്രീണിപ്പിക്കാനുള്ള നീക്കങ്ങള്‍ കര്‍ണാടകയിലെ പാര്‍ട്ടിയുടെ സാധ്യതകളെ ബാധിക്കുമെന്ന് ബിജെപി വൃത്തങ്ങള്‍ കരുതുന്നു. എംപിമാരെ ഒഴിവാക്കുകയാണെങ്കില്‍ ഇരു വിഭാഗത്ത് നിന്നും തുല്യമായി തന്നെ ഒഴിവാക്കേണ്ടി വരും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍