UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മമത പ്രധാനമന്ത്രിയാകട്ടെ എന്ന് പറഞ്ഞ കുമാരസ്വാമി പറയുന്നു, രാഹുല്‍ പ്രധാനമന്ത്രിയാകട്ടെ; “മോദി വെറും കടലാസ് പുലി”

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് പിന്തുണച്ച് കഴിഞ്ഞ ദിവസം പ്രസ്താവന നടത്തിയ കര്‍ണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി ഇപ്പോള്‍ കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് പിന്തുണച്ച് രംഗത്ത്. രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയാക്കാനുള്ള ലക്ഷ്യവുമായാണ് തന്റെ പാര്‍ട്ടിയായ ജനതാദള്‍ സെക്കുലര്‍ മുന്നോട്ടുപോകുന്നത് എന്ന് കുമാരസ്വാമി പറഞ്ഞു. അതേസമയം മമത ബാനര്‍ജി പ്രധാനമന്ത്രിയാകട്ടെ എന്നല്ല താന്‍ പറഞ്ഞതെന്നും പ്രാദേശിക പാര്‍ട്ടി നേതാക്കളില്‍ മമത ബാനര്‍ജിയെ പോലെ കഴിവുറ്റ നിരവധി നേതാക്കളുണ്ട് എന്നാണ് ഉദ്ദേശിച്ചത് എന്നും രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയാക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധമാണ് എന്നും താന്‍ പറഞ്ഞിരുന്നതായും എന്‍ഡിടിവിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ കുമാരസ്വാമി പറഞ്ഞു. തന്റെ പിതാവും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്ഡി ദേവഗൗഡയുടേയും അഭിപ്രായം ഇതാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിടാന്‍ കഴിവുള്ള നേതാവാണ് രാഹുല്‍ ഗാന്ധി എന്ന കാര്യത്തില്‍ സംശയമില്ലെന്നും കുമാരസ്വാമി പറഞ്ഞു. മോദി വെറും കടലാസ് പുലിയാണ്. രാഹുല്‍ ഗാന്ധി രാഷ്്ട്രീയ നേതാവെന്ന നിലയില്‍ പക്വത കൈവരിച്ചുകഴിഞ്ഞു. മോദിജി നന്നായി പ്രസംഗിക്കും. കാര്യങ്ങള്‍ നന്നായി അവതരിപ്പിക്കും. സോഷ്യല്‍ മീഡിയയില്‍ ആക്ടീവ് ആണ്. എന്നാല്‍ ഇതുവരെ എന്താണ് അദ്ദേഹത്തിന്റെ നേട്ടം എന്ന് കുമാരസ്വാമി ചോദിച്ചു. നേരത്തെ ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകട്ടെ എന്ന് പല തവണ പറഞ്ഞിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍