UPDATES

‘ഒരു ദയയും വേണ്ട’; പാര്‍ട്ടി പ്രവര്‍ത്തകനെ കൊന്നയാളെ കൊല്ലാന്‍ കര്‍ണാടക മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം

ഒരു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനോ മറ്റോ ആണ് കുമാരസ്വാമി നിര്‍ദ്ദേശം നല്‍കുന്നത് എന്നാണ് സൂചന. ഇതിന്റെ വീഡിയോ ക്ലിപ്പുകളാണ് പുറത്തുവന്നിരിക്കുകയാണ്.

പാര്‍ട്ടി പ്രവര്‍ത്തകന്റെ കൊലപാതകത്തിന് പ്രതികാരം ചെയ്യാന്‍ ആഹ്വാനം ചെയ്യുന്ന കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ നിര്‍ദ്ദേശം വിവാദമാകുന്നു. ഒരു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനോ മറ്റോ ആണ് കുമാരസ്വാമി നിര്‍ദ്ദേശം നല്‍കുന്നത് എന്നാണ് സൂചന. ഇതിന്റെ വീഡിയോ ക്ലിപ്പുകളാണ് പുറത്തുവന്നിരിക്കുകയാണ്. പ്രകാശ് എന്ന പ്രാദേശിക ജെഡിഎസ് നേതാവിന്റെ കൊലപാതകത്തിന് പകരം ചോദിക്കാനാണ് മുഖ്യമന്ത്രി കുമാരസ്വാമി ആവശ്യപ്പെടുന്നത്. അയാള്‍ ഒരു നല്ല മനുഷ്യനായിരുന്നു. ആരാണ് അയാളോട് ഇങ്ങനെ ചെയ്തത് എന്നറിയില്ല. ആരായാലും ഒരു ദയയുമില്ലാതെ കൊല്ലണം. ഷൂട്ട് ഔട്ട് ചെയ്യണം.
ഒരു പ്രശ്‌നവുമുണ്ടാകില്ല. പ്രകാശ് എന്ന ജനതാദള്‍ സെക്കുലറിന്റെ പ്രാദേശിക പ്രവര്‍ത്തകനെ മാണ്ഡ്യയില്‍ വെട്ടിക്കൊല്ലുകയായിരുന്നു.

പ്രാദേശിക മാധ്യമപ്രവര്‍ത്തകരാണ് ഈ വീഡിയോ ക്ലിപ്പുകള്‍ പുറത്തുവിട്ടത്. അതേസമയം പാര്‍ട്ടി പ്രവര്‍ത്തകന്റെ കൊലപാതകം ഞെട്ടിക്കുന്നതാണെന്നും മുഖ്യമന്ത്രിയുടെ വികാരവിക്ഷോഭം മാത്രമായിരുന്നു അതെന്നും കുമാരസ്വാമിയുമായി അടുപ്പമുള്ളവര്‍ പറയുന്നതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. കുമാരസ്വാമിയും ഇത് തന്നെയാണ് പറയുന്നത്. അത് മുഖ്യമന്ത്രിയുടെ ഉത്തരവൊന്നുമായിരുന്നില്ല. ദേഷ്യം കൊണ്ട് പറഞ്ഞുപോയതാണ്. കൊലയാളികള്‍ മറ്റ് രണ്ട് കൊല കേസുകളില്‍ പ്രതികളാണ്. അവര്‍ ജയിലിലായിരുന്നു. ഇപ്പോള്‍ അവര്‍ ഒരാളെ കൂടി കൊന്നിരിക്കുന്നു – കുമാരസ്വാമി പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍