UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമി രാജി വയ്ക്കുകയാണ് എന്ന് വ്യാജ പ്രചാരണം; കന്നഡ വാര്‍ത്താ ചാനലിനെതിരെ കേസെടുത്തു

ജനതാദള്‍ സെക്കുലര്‍ ബംഗളൂരു യൂണിറ്റ് പ്രസിഡന്റ് ആര്‍ പ്രകാശിന്റെ പരാതിയിലാണ് ടിവി ഫൈവിനെതിരെ് കേസെടുത്തത്. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത ദശരഥ് എന്ന റിപ്പോര്‍ട്ടര്‍ക്കും ചീഫ് എഡിറ്റര്‍ക്കുമെതിരെയാണ് കേസെടുത്തിരിക്കുന്നത്.

കര്‍ണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി രാജി വയ്ക്കുകയാണ് എന്ന് വ്യാജ പ്രചാരണം നടത്തിയ കന്നഡ വാര്‍ത്താ ചാനലിനെതിരെ കേസെടുത്തു. ജനതാദള്‍ സെക്കുലര്‍ ബംഗളൂരു യൂണിറ്റ് പ്രസിഡന്റ് ആര്‍ പ്രകാശിന്റെ പരാതിയിലാണ് ടിവി ഫൈവിനെതിരെ് കേസെടുത്തത്. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത ദശരഥ് എന്ന റിപ്പോര്‍ട്ടര്‍ക്കും ചീഫ് എഡിറ്റര്‍ക്കുമെതിരെയാണ് കേസെടുത്തിരിക്കുന്നത്. കുമാരസ്വാമി അസുഖം മൂലം സ്ഥാനമൊഴിയാന്‍ തീരുമാനിച്ചതായും ചികിത്സയ്ക്കായി ലണ്ടനിലേയ്ക്ക് പോവുകയാണെന്നും ചാനല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

നേരത്തെ രാജി അഭ്യൂഹം നുണയാണ് എന്ന് പറഞ്ഞ് കുമാര സ്വാമി തള്ളിക്കളഞ്ഞിരുന്നു. അതേസമയം ജെഡിഎസ് പ്രവര്‍ത്തകര്‍ ടിവി ഫൈവിന്റെ ഓഫീസിലേയ്ക്ക് കല്ലേറ് നടത്തി. തെറ്റായ പ്രചാരണം വഴി ജനങ്ങള്‍ക്കിടയില്‍ ഭീതി പടര്‍ത്താന്‍ ശ്രമിക്കുകയാണ് ചാനല്‍ ചെയ്തത് എന്ന് പരാതിയില്‍ കുറ്റപ്പെടുത്തുന്നു. ക്രിമിനല്‍ ഗൂഢാലോചനയടക്കം ചുമത്തി ബംഗളൂരുവിലെ ഹൈഗ്രൗണ്ട് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതേസമയം പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കാന്‍ കുമാരസ്വാമി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു.

താന്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കില്ലെന്ന് കുമാരസ്വാമി പറഞ്ഞിരുന്നു. നവംബര്‍ 22ന്, താന്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കില്ലെന്ന് കുമാരസ്വാമി പറഞ്ഞിരുന്നു. തന്റെ പ്രസംഗം തെറ്റായി റിപ്പോര്‍ട്ട് ചെയ്്തു എന്ന് ആരോപിച്ചായിരുന്നു ഇത്. മാധ്യമങ്ങളോട് സംസാരിക്കാന്‍ പേടിയാണ് എന്ന് കുമാരസ്വാമി പറഞ്ഞിരുന്നു. കഴിയുന്നതും മാധ്യമപ്രവര്‍ത്തകരുമായി നേരിട്ട് സംസാരിക്കുന്നത് ഒഴിവാക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍