UPDATES

‘ദലിതനായതിനാല്‍ മൂന്ന് വട്ടം എനിക്ക് മുഖ്യമന്ത്രി സ്ഥാനം നിഷേധിച്ചു’: കര്‍ണാടക ഉപമുഖ്യമന്ത്രി ജി പരമേശ്വര

“ബസവലിംഗപ്പയ്ക്കും കെഎച്ച് രംഗനാഥിനും മുഖ്യമന്ത്രി സ്ഥാനം കിട്ടിയില്ല. മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയ്ക്കും മുഖ്യമന്ത്രി സ്ഥാനം നഷ്ടമായി. അവസാനം എന്തോ കാരണം കൊണ്ട് അവര്‍ എന്നെ ഉപമുഖ്യമന്ത്രിയാക്കി”.

ദലിതനായതിനാല്‍ മൂന്ന് വട്ടം തനിക്ക് മുഖ്യമന്ത്രി സ്ഥാനം നിഷേധിച്ചതായി കര്‍ണാടക ഉപമുഖ്യമന്ത്രി ജി പരമേശ്വര. കര്‍ണാടകയിലെ ദേവനഗരെയില്‍ ഒരു പൊതുപരിപാടിയില്‍ പ്രസംഗിക്കവേയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ ജി പരമേശ്വര ഇക്കാര്യം പറഞ്ഞത്. കോണ്‍ഗ്രസില്‍ ഒരു വിഭാഗം ദലിത് നേതാക്കള്‍ നേതൃത്വത്തിലേയ്ക്ക് ഉയര്‍ന്നുവരുന്നത് തടയുന്നുണ്ട് എന്ന ഗുരുതര ആരോപണവും ജി പരമേശ്വര ഉന്നയിച്ചു. ദേവനഗരെയില്‍ ഒരു പൊതുപരിപാടിയില്‍ പ്രസംഗിക്കവേയാണ് ജി പരമേശ്വര ഇക്കാര്യം പറഞ്ഞത്.

ബസവലിംഗപ്പയ്ക്കും കെഎച്ച് രംഗനാഥിനും മുഖ്യമന്ത്രി സ്ഥാനം കിട്ടിയില്ല. മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയ്ക്കും മുഖ്യമന്ത്രി സ്ഥാനം നഷ്ടമായി – പരമേശ്വര പറഞ്ഞു. അവസാനം എന്തോ കാരണം കൊണ്ട് അവര്‍ എന്നെ ഉപമുഖ്യമന്ത്രിയാക്കി. അതേസമയം പരമേശ്വരയുടെ ആരോപണം മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ നിഷേധിച്ചു. ദലിതര്‍ക്കും മറ്റ് പിന്നോക്ക സമുദായങ്ങള്‍ക്കും വേണ്ടി ഏറ്റവുമധികം കാര്യങ്ങള്‍ ചെയ്യുന്നത് കോണ്‍ഗ്രസ് ആണെന്ന് സിദ്ധരാമയ്യ അവകാശപ്പെട്ടു. പരമേശ്വര ഏത് സാഹചര്യത്തിലാണ് ഇങ്ങനെയൊരു കാര്യം പറഞ്ഞതെന്ന് അറിയില്ലെന്നും അദ്ദേഹത്തോട് തന്നെ ചോദിക്കുന്നതാണ് നല്ലതെന്നും സിദ്ധരാമയ്യ എഎന്‍ഐയോട് പറഞ്ഞു.

കോണ്‍ഗ്രസും ജെഡിഎസും തമ്മിലുള്ള സംഘര്‍ഷം സഖ്യസര്‍ക്കാരിനെ ഉലച്ചുകൊണ്ടിരിക്കുന്നതിന് ഇടയിലാണ് പാര്‍ട്ടി നേതൃത്വത്തിനെതിരെ തന്നെ പരമേശ്വര രംഗത്തെത്തിയിരിക്കുന്നത്. കോണ്‍ഗ്രസ് എംഎല്‍എമാരെ നിലയ്ക്ക് നിര്‍ത്തണമെന്നും ഇല്ലെങ്കില്‍ താന്‍ രാജി വയ്ക്കാന്‍ തയ്യാറാണെന്നും ജെഡിഎസ് നേതാവായ മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി പറഞ്ഞിരുന്നു. കുമാരസ്വാമിയുടെ നേതൃത്വത്തില്‍ ഒന്നും ചെയ്യാന്‍ സര്‍ക്കാരിന് കഴിയുന്നില്ലെന്നും സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരുന്ന സമയത്തെ പോലെ വികസപരിപാടികള്‍ മുന്നോട്ടുപോകുന്നില്ലെന്നും കോണ്‍ഗ്രസ് എംഎല്‍എമാര്‍ കുറ്റപ്പെടുത്തിയിരുന്നു. സിദ്ധരാമയ്യയാണ് തങ്ങളുടെ മുഖ്യമന്ത്രി എന്നും ഇവര്‍ പറഞ്ഞിരുന്നു. ഇതെല്ലാമാണ് കുമാരസ്വാമിയെ ചൊടിപ്പിച്ചത്. മറുഭാഗത്ത് കോണ്‍ഗ്രസ്, ജെഡിഎസ് എംഎല്‍എമാരെ കൂറുമാറ്റാന്‍ ബിജെപി ശ്രമിക്കുന്നതായുള്ള പരാതി ശക്തമാണ്.

ബിജെപിയുടെ ഓപ്പറേഷന്‍ കമലയുടെ ഭാഗമായി മുന്‍ മുഖ്യമന്ത്രിയും പാര്‍ട്ടി സംസ്ഥാന അധ്യക്ഷനുമായ ബിഎസ് യെദിയൂരപ്പ ജെഡിഎസ് എംഎല്‍എയുടെ മകന് കൈക്കൂലി വാഗ്ദാനം ചെയ്യുന്നതെന്ന് പറഞ്ഞുള്ള ശബ്ദരേഖ പുറത്തുവന്നിരുന്നു. മറ്റൊരു ജെഡിഎസ് എംഎല്‍എ, തനിക്ക് ബിജെപി കോഴ നല്‍കിയതായി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തങ്ങളുടെ എംഎല്‍എമാര്‍ക്ക് ബിജെപിയില്‍ നിന്ന് ലഭിച്ച കോഴ വാഗ്ദാനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ കോണ്‍ഗ്രസും പുറത്തുവിട്ടിരുന്നു.

READ ALSO: ആലപ്പുഴ: കേരളത്തിലെ ഗുണ്ടകളുടെ ‘രാഷ്ട്രീയ’ തലസ്ഥാനം- ഭാഗം 3

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍