UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കൈക്കൂലി കേസില്‍ മുങ്ങിയ കര്‍ണാടക മുന്‍ മന്ത്രി കരുണാകര റെഡ്ഡി ബംഗളൂരുവില്‍ പൊങ്ങി

600 കോടിയുടെ തട്ടിപ്പ് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ അന്വേഷണം നേരിടുന്ന സയിദ് അഹമ്മദ് ഫരീദ് പറയുന്നത് എന്‍ഫോഴ്‌സ്‌മെന്റ് കേസ് സെറ്റില്‍ ചെയ്യാന്‍ റെഡ്ഡി സഹായിച്ചെന്നും ഇതിനായി 18 കോടി രൂപ റെഡ്ഡിക്ക് നല്‍കിയെന്നുമാണ്.

കര്‍ണാടക മുന്‍ മന്ത്രിയും ഖനി വ്യവസായിയുമായ ജി ജനാര്‍ദ്ദന റെഡ്ഡി ബംഗളൂരുവില്‍ ചോദ്യം ചെയ്യലിനായി അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരായി. ബംഗളൂരു ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്ന കേസില്‍ ആരോപണവിധേയനായ കരുണാകര റെഡ്ഡി മൂന്ന് ദിവസം അപ്രത്യക്ഷനായിരുന്നു. 600 കോടിയുടെ തട്ടിപ്പ് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ അന്വേഷണം നേരിടുന്ന സയിദ് അഹമ്മദ് ഫരീദ് പറയുന്നത് എന്‍ഫോഴ്‌സ്‌മെന്റ് കേസ് സെറ്റില്‍ ചെയ്യാന്‍ റെഡ്ഡി സഹായിച്ചെന്നും ഇതിനായി 18 കോടി രൂപ റെഡ്ഡിക്ക് നല്‍കിയെന്നുമാണ്.

15,000ത്തിനടുത്ത് പേരെ ആംബിഡന്റ് മാര്‍ക്കറ്റിംഗ് ഫിനാന്‍സ് ലിമിറ്റഡ് എന്ന കമ്പനി വഴി 40-50 ശതമാനം പലിശ വാഗ്ദാനം ചെയ്ത് ഫരീദ് വഞ്ചിച്ചതായുള്ള കേസാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ പരിഗണനയിലുള്ളത്. കഴിഞ്ഞ വര്‍ഷം ഫരീദിനെതിരായ പരാതികളെ തുടര്‍ന്ന് സ്ഥാപനങ്ങളിലും വീടുകളിലും എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ് നടത്തിയിരുന്നു. ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും ചെയ്തിരുന്നു. അംബിക ജ്വല്ലറി ഉടമ രമേഷ് കോത്താരിയയുടെ അക്കൗണ്ടിലേയ്ക്കാണ് 18 കോടി രൂപ ട്രാന്‍സ്ഫര്‍ ചെയ്തിരിക്കുന്നത് എന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. രമേഷ് കോത്താരിയെ ചോദ്യം ചെയ്തപ്പോള്‍ കോത്താരി പറഞ്ഞത് 57 കിലോ സ്വര്‍ണം രാജ്മഹല്‍ ജ്വല്ലറി ഉടമ രമേഷിന് നല്‍കിയതായാണ്. രമേഷ് അത് കരുണാകര റെഡ്ഡിയുടെ അസിസ്റ്റന്റായ അലി ഖാന് കൈമാറിയതായും കോത്താരി പറഞ്ഞു. റെഡ്ഡിയും അലി ഖാനും ഫരീദു ചില കൂടിയാലോചനകള്‍ നടത്തിയിട്ടുണ്ടെന്ന് അന്വേഷണ സംഘം പറയുന്നു. ഫരീദും രാജ്മഹല്‍ രമേഷും അറസ്റ്റിലായിട്ടുണ്ട്. രമേഷ് കോത്താരിയെ ചോദ്യം ചെയ്തതായും പൊലീസ് അറിയിച്ചു.

ബിഎസ് യെദിയൂരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപി മന്ത്രിസഭയില്‍ കരുണാകര റെഡ്ഡിയും സഹോദരന്‍ ജനാര്‍ദ്ദന റെഡ്ഡിയും മന്ത്രിമാരായിരുന്നു. ഖനി മാഫിയയുമായി ബന്ധപ്പെട്ട് സംസ്ഥാന രാഷ്ട്രീയത്തിലെ വിവാദപുരുഷന്മാരാണ് റെഡ്ഡി സഹോദരന്മാര്‍. റെഡ്ഡി സഹോദരന്മാരുടേയും ബി ശ്രീരാമുലുവിന്റേയും ശക്തി കേന്ദ്രമായ ബെല്ലാരി ലോക്‌സഭ മണ്ഡലം ഇക്കഴിഞ്ഞ ഉപതിരഞ്ഞെടുപ്പില്‍ 14 വര്‍ഷത്തിന് ശേഷം ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസ് പിടിച്ചെടുത്തിരുന്നു.

ബെല്ലാരിയിൽ അവസാനിച്ചത് റെഡ്ഢി സഹോദരങ്ങളുടെ ‘രാജഭരണം’; സന്തോഷിക്കുന്നവരില്‍ ബിജെപിക്കാരും

ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടുന്നത് വരെ ഞാന്‍ ചോദിച്ചുകൊണ്ടിരിക്കും: മോദിയോട് പ്രകാശ് രാജ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍