UPDATES

വാര്‍ത്തകള്‍

ബിജെപി സ്ഥാനാര്‍ത്ഥി തേജസ്വി സൂര്യക്കെതിരായ പരാമര്‍ശങ്ങള്‍ മാധ്യമങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാം; കീഴ്‌കോടതി ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു

അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ക്കെതിരെ തേജസ്വി സൂര്യക്ക് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കാവുന്നതാണ് എന്നും ഹൈക്കോടതി വ്യക്തമാക്കി.

ബംഗളൂരു സൗത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി തേജസ്വി സൂര്യക്കെതിരായ പരാമര്‍ശങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കിയ ബംഗളൂരു കോടതി വിധി കര്‍ണാടക ഹൈക്കോടതി റദ്ദാക്കി. ആക്ടിംഗ് ചീഫ് ജസ്റ്റിസ് എല്‍ നാരായണ സ്വാമിയുടെ ബഞ്ച് ആണ് കീഴക്കോടതി നടപടി സ്റ്റേ ചെയ്തത്.

മാര്‍ച്ച് 29നാണ് മാധ്യമ സ്ഥാപനങ്ങളെ പരാമര്‍ശങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് വിലക്കിക്കൊണ്ട് ബംഗളൂരു കോടതി ഇന്‍ജംഗ്ഷന്‍ പുറപ്പെടുവിച്ചത്. ഇതിനെതിരെ ഡെമോക്രാറ്റിസ് റിഫോംസ് ഓര്‍ഗനൈസേഷന്‍ എന്ന സന്നദ്ധ സംഘടന പൊതുതാല്‍പര്യ ഹര്‍ജിയുമായി കര്‍ണാടക ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ക്കെതിരെ തേജസ്വി സൂര്യക്ക് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കാവുന്നതാണ് എന്നും ഹൈക്കോടതി വ്യക്തമാക്കി.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍