UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഹരിയാനയില്‍ കാശ്മീരി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ആക്രമണം; ‘കാശ്മീരി’ ആംഗിള്‍ നല്‍കേണ്ട എന്നു പോലീസ്

മഹേന്ദ്രഗഡിലെ പള്ളിയില്‍ നിന്നും വെള്ളിയാഴ്ച പ്രാര്‍ത്ഥന കഴിഞ്ഞു ഇറങ്ങിയപ്പോഴാണ് ആക്രമണം

ഹരിയാനയില്‍ കാശ്മീരി വിദ്യാര്‍ത്ഥികളെ അജ്ഞാതര്‍ ആക്രമിച്ചു. മഹേന്ദ്രഗഡിലെ പള്ളിയില്‍ നിന്നും വെള്ളിയാഴ്ച പ്രാര്‍ത്ഥന കഴിഞ്ഞു ഇറങ്ങിയപ്പോഴാണ് ആക്രമണം. 23കാരനായ അഫ്താബ് അഹമ്മദ്, 22 കാരനായ അംജദ് അലി എന്നിവരാണ് ആക്രമിക്കപ്പെട്ടത്. രണ്ടുപേരും ഹരിയാന കേന്ദ്ര സര്‍വ്വകലാശാലയിലെ ജ്യോഗ്രഫി വിദ്യാര്‍ത്ഥികളാണ്. ജമ്മു കശ്മീരിലെ രാജൌരിയില്‍ നിന്നുള്ളവരാണ് ഇവര്‍.

എന്നാല്‍ ഹരിയാന പോലീസ് തുടക്കത്തില്‍ കേസ് എടുക്കാന്‍ വിമുഖത കാണിച്ചു എന്നും ഒടുവില്‍ സര്‍വ്വകലാശാല പ്രോക്ടര്‍ ഇടപെട്ടതിന് ശേഷമാണ് കേസെടുത്തത് എന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു.

പ്രാര്‍ഥന കഴിഞ്ഞു കാംപസിലേക്ക് തിരിച്ചുപോകുന്ന വഴിക്കു ബൈക്കില്‍ വന്ന രണ്ടു പേരാണ് തങ്ങളെ ആക്രമിച്ചതെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ദൃക്സാക്ഷികള്‍ വിളിച്ചു പറഞ്ഞതിനെ തുടര്‍ന്നാണ് പോലീസ് സംഭവ സ്ഥലത്ത് എത്തിയത്. സാരമായി പരുക്ക് പറ്റിയ തങ്ങളെ ആശുപത്രിയില്‍ എത്തിച്ച ശേഷം പോലീസ് പോവുകയായിരുന്നു വെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.

അതേ സമയം ആക്രമണത്തിന് കാശ്മീരി ആംഗിള്‍ നല്‍കേണ്ടതില്ല എന്നു മഹേന്ദ്രഗഡ് ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ കാശ്മീരികളായതുകൊണ്ടല്ല ആക്രമിക്കപ്പെട്ടതെന്ന് പോലീസ് സൂപ്രണ്ട് പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍