കാശ്മീരികള്‍ക്കെതിരെ എന്താണ് ഇത്രയധികം വെറുപ്പ് പ്രചരിപ്പിക്കപ്പെടുന്നതെന്ന് മനസിലാകുന്നില്ലെന്നും ഹാഷിം സോഫി ഫേസ്ബുക്കില്‍ കുറിച്ചു.
കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് വിവിധ സംസ്ഥാനങ്ങളില്‍ പഠിക്കുന്ന കാശ്മീരി വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷ ഒരുക്കണമെന്ന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ഭീഷണിയെ തുടര്‍ന്ന് പിലാനിയിലെ ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആന്‍ഡ് സയന്‍സിലെ വിദ്യാര്‍ത്ഥി വധ ഭീഷണിയെ തുടര്‍ന്ന് പഠനം നിര്‍ത്തി പോയിരിക്കുകയാണ്. “യു ആര് സച്ച് എ ഷെയിം കാശ്മീരി ഡോഗ്, ആന്റി നാഷണല്‍ കാശ്മീരി പെര്‍വര്‍ട്ട്, നോ പ്ലേസ് ഫോര്‍ യു എന്നിങ്ങനെയൊക്കെയാണ് ടീ ഷര്‍ട്ടുകളില്‍ എഴുതി വച്ചിരിക്കുന്നത്.
ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയിലെ ഹാഷിം സോഫി എന്ന ഗവേഷക വിദ്യാര്‍ത്ഥിയാണ് പഠിത്തം നിര്‍ത്തി പോയത്. മലിയ ഭവന് ഹോസ്റ്റലിലെ മുറിയില്‍ വാതിലിലും ടീ ഷര്ട്ടുകളിലുമാണ് വധഭീഷണി എഴുതി വച്ചിരുന്നത്. കാശ്മീരികള്‍ക്കെതിരെ എന്താണ് ഇത്രയധികം വെറുപ്പ് പ്രചരിപ്പിക്കപ്പെടുന്നതെന്ന് മനസിലാകുന്നില്ലെന്നും ഹാഷിം സോഫി ഫേസ്ബുക്കില്‍ കുറിച്ചു.