UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കതുവ; ബലാത്സംഗ പ്രതികളെ പിന്തുണച്ച മന്ത്രിമാര്‍ രാജിവെച്ചു

പ്രതികളെ അറസ്റ്റ് ചെയ്ത പോലീസ് നടപടി ജംഗിള്‍ രാജ് ആണെന്നാണ് മന്ത്രിമാര്‍ പ്രസംഗിച്ചത്

കതുവ കേസില്‍ പ്രതികള്‍ക്ക് വേണ്ടി ഹിന്ദു ഏക്താ മഞ്ച് രൂപീകരിച്ചു പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ച ജമ്മു കശ്മീര്‍ വനം വകുപ്പ് മന്ത്രി ചൗധരി ലാല്‍ സിങ്, വാണിജ്യ വ്യവസായ മന്ത്രി ചന്ദര്‍ പ്രകാശ് ഗംഗ എന്നിവര്‍ രാജിവെച്ചു. ആസിഫ എന്ന എട്ട് വയസുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി കൊന്ന കേസില്‍ പ്രതികളെ രക്ഷിക്കാനും വര്‍ഗ്ഗീയവത്ക്കരിക്കാനും മുസ്ലീം വിരോധം പ്രചരിപ്പിക്കാനും നടക്കുന്ന ശ്രമങ്ങള്‍ക്കെതിരെ രാജ്യമാകമാനം പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണ് മന്ത്രിമാര്‍ രാജിവെച്ചത്.

ഹീനാ നഗറില്‍ ഹിന്ദു ഏകതാ മഞ്ച് സംഘടിപ്പിച്ച ജാഥയില്‍ പങ്കെടുത്തുകൊണ്ട് ആരെയും പിടികൂടരുതെന്ന് മന്ത്രിമാര്‍ പോലീസിനോട് ആവശ്യപ്പെട്ടിരുന്നു. ജനങ്ങള്‍ക്ക് ക്രൈം ബ്രാഞ്ചില്‍,വിശ്വാസം നഷ്ടപ്പെട്ടു എന്നും അന്വേഷണം സി ബി ഐക്ക് കൈമാറണമെന്നും മന്ത്രിമാര്‍ ആവശ്യപ്പെട്ടു. പ്രതികളെ അറസ്റ്റ് ചെയ്ത പോലീസ് നടപടി ജംഗിള്‍ രാജ് ആണെന്നാണ് മന്ത്രിമാര്‍ പ്രസംഗിച്ചത്. .

സംസ്ഥാന ബിജെപി പ്രസിഡന്റ് സത് ശര്‍മക്കാണ് രാജിക്കത്ത് സമര്‍പ്പിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍