UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കവി കെ സി ഉമേഷ്ബാബുവിന്റെ വീടിനു നേരെ ആക്രമണം

ഇന്ന് പുലര്‍ച്ചെ സ്വീകരണ മുറിയുടെ ജനലിലേക്ക് ട്യൂബ് ലൈറ്റ് വലിച്ചെറിയുകയായിരുന്നു

കവി കെ സി ഉമേഷ്ബാബുവിന്റെ വീടിനു നേരെ അജ്ഞാതരുടെ ആക്രമണം. ഇന്ന് പുലര്‍ച്ചെ സ്വീകരണ മുറിയുടെ ജനലിലേക്ക് ട്യൂബ് ലൈറ്റ് വലിച്ചെറിയുകയായിരുന്നു. കണ്ണൂര്‍ പാറക്കണ്ടിയിലാണ് കെ സി ഉമേഷ് ബാബുവിന്റെ വീട്.

ആക്രമണം നടക്കുമ്പോള്‍ ഉമേഷ് ബാബു സ്വീകരണ മുറിയില്‍ പത്രം വായിച്ചുകൊണ്ടിരിക്കുകയായിരുന്നു. ട്യൂബ് ലൈറ്റ്വീണു പൊട്ടിച്ചിതറി എങ്കിലും ജനലുകള്‍ തകര്‍ന്നിട്ടില്ല.

ഒരുകാലത്ത് സിപിഎം സഹയാത്രികനും ദീര്‍ഘകാലം പുരോഗമന കലാസാഹിത്യ സംഘം നേതാവുമായിരുന്ന ഉമേഷ് ബാബു ഇപ്പോള്‍ സിപിഎമ്മിന്റെ കടുത്ത വിമര്‍ശകനാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍