UPDATES

ജോസഫിന് സീറ്റില്ല, കോട്ടയത്ത് തോമസ് ചാഴിക്കാടനെ സ്ഥാനാര്‍ത്ഥിയാക്കി കേരള കോണ്‍ഗ്രസ്

വാര്‍ത്താക്കുറിപ്പിലാണ് കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം അറിയിച്ചത്. ഇതിനിടെ ജോസഫ് വിഭാഗം തൊടുപുഴയില്‍ യോഗം ചേര്‍ന്നു.

പിജെ ജോസഫിന് സീറ്റ് നിഷേധിച്ചുകൊണ്ട് തോമസ് ചാഴിക്കാടനെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കി കേരള കോണ്‍ഗ്രസ് മാണി വിഭാഗം. പാര്‍ട്ടിയെ പൊട്ടിത്തെറിയിലേയ്ക്ക് നയിക്കും വിധമാണ് മാണി വിഭാഗത്തിന്റെ തീരുമാനം. വാര്‍ത്താക്കുറിപ്പിലാണ് കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം അറിയിച്ചത്. ഇതിനിടെ ജോസഫ് വിഭാഗം തൊടുപുഴയില്‍ യോഗം ചേര്‍ന്നു. സിപിഎമ്മിലെ വിഎന്‍ വാസവനാണ് കോട്ടയത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി.

കേരള കോണ്‍ഗ്രസിന് ലോക്‌സഭ സീറ്റ് വേണമെന്ന് പാര്‍ട്ടി വര്‍ക്കിംഗ് ചെയര്‍മാനായ പിജെ ജോസഫ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. അതേസമയം പാര്‍ട്ടി ചെയര്‍മാനായ കെഎം മാണി ആവശ്യം കാര്യമായി ഗൗനിക്കുകയോ യുഡിഎഫില്‍ സമ്മര്‍ദ്ദം ചെലുത്തുകയോ ചെയ്തിരുന്നില്ല. ഇത് ജോസഫ്, മാണി വിഭാഗങ്ങള്‍ തമ്മില്‍ രൂക്ഷമായ ഭിന്നതയ്ക്കിടയാക്കുകയും പിളര്‍പ്പിന്റെ വക്കിലെത്തുകയും ചെയ്തിരുന്നു. മാണി വിഭാഗത്തിന് രാജ്യസഭ എംപിയായി ജോസ് കെ മാണിയുണ്ട്. തനിക്ക് ഇടുക്കിയില്‍ നിന്നോ കോട്ടയത്ത് നിന്നോ ലോക്‌സഭയിലേയ്ക്ക് മത്സരിക്കാന്‍ താല്‍പര്യമുണ്ട് എന്ന് പിജെ ജോസഫ് വ്യക്തമാക്കിയിരുന്നു. പാര്‍ട്ടി ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടും എന്ന് തോമസ് ചാഴിക്കാടന്‍ അവകാശപ്പെട്ടു. 1991 മുതല്‍ 2011 വരെ ഏറ്റുമാനൂര്‍ എംഎല്‍എയായിരുന്നു തോമസ് ചാഴിക്കാടന്‍.

ജോസഫ്: മാണി സാറിനിപ്പോള്‍ ‘ഒരോര്‍മ്മതന്‍ ക്രൂരമാം സൗഹൃദം’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍