UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഹൈക്കോടതിയിലെ ശബരിമല കേസുകള്‍ സ്‌റ്റേ ചെയ്യണം: സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

സുപ്രീം കോടതി വിധിക്കെതിരാണ് ഹൈക്കോടതിയിലെ കേസുകള്‍. 23 റിട്ട് ഹര്‍ജികളും സുപ്രീം കോടതി തന്നെ പരിഗണിക്കണം.

ശബരിമല പ്രശ്‌നവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ പരിഗണനയിലുള്ള എല്ലാ കേസുകളും സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. സുപ്രീം കോടതിയുടെ പരിഗണനയിലുള്ള കേസാണിത്. ഈ സാഹചര്യത്തില്‍ ഹൈക്കോടതി, ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കുന്നത് ഉചിതമല്ല. ജനുവരി 22ന് സുപ്രീംകോടതി പുനപരിശോധന ഹര്‍ജികള്‍ പരിഗണിക്കാന്‍ പോകുമ്പോള്‍ സമാന ഹര്‍ജികള്‍ ഹൈക്കോടതി പരിഗണിക്കുന്നത് ശരിയല്ല. സുപ്രീം കോടതി വിധിക്കെതിരാണ് ഹൈക്കോടതിയിലെ കേസുകള്‍. 23 റിട്ട് ഹര്‍ജികളും സുപ്രീം കോടതി തന്നെ പരിഗണിക്കണം.

ഭരണഘടനയിലെ 139 എ വകുപ്പുമായി ബന്ധപ്പെട്ടാണ് ഹര്‍ജി. ഹൈക്കോടതി നടത്തിയ പരാമര്‍ശവും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ചീഫ് സെക്രട്ടറിയാണ് ഹര്‍ജി സമര്‍പ്പിച്ചത്. നേരത്തെ സംസ്ഥാന പൊലീസ് വകുപ്പ് സുപ്രീം കോടതിയെ സമീപിക്കുമെന്ന് സൂചനകളുണ്ടായിരുന്നു. കോടതി വിധി നടപ്പാക്കുന്ന നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണ്. ഇതിന് ആവശ്യമുള്ള എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ട്. എന്നാല്ർ വലതുപക്ഷ സംഘടകള്ർ അക്രമങ്ങളിലൂടെ ഇത് തടയാന്ർ ശ്രമിക്കുകയാണ്. ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍ വിധി നടപ്പാക്കുന്നതിന് തടസമുണ്ടാക്കുന്നുവെന്നുമാണ് സര്‍ക്കാര്‍ വാദം. ശബരിമലയില്‍ മൂന്നംഗ നിരീക്ഷക സമിതിയെ നിയോഗിച്ച ഹൈക്കോടതി ഭരണഘടനാവിരുദ്ധമാണെന്നാണ് സര്‍ക്കാര്‍ വാദിക്കുന്നുത്

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍