UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഫളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ തദ്ദേശസ്ഥാപനങ്ങളുടെ അനുമതി തേടണം

കാല്‍നട യാത്രക്കാര്‍ക്കും ഗതാഗതത്തിനും തടസ്സമുണ്ടാകുന്ന തരത്തില്‍ ഫ്‌ളക്‌സുകള്‍ സ്ഥാപിക്കുന്ന രീതി തടയണം.

പൊതു സ്ഥലങ്ങളില്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനായി തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി വാങ്ങണമെന്ന് ഹൈക്കോടതി ഉത്തരവ്. അനധികൃതമായി പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടിള്ള ഇത്തരം ബോര്‍ഡുകള്‍ അടിയന്തിരമായി നീക്കം ചെയ്യുന്നതിനും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി.

കാല്‍നട യാത്രക്കാര്‍ക്കും ഗതാഗതത്തിനും തടസ്സമുണ്ടാകുന്ന തരത്തില്‍ ഫ്‌ളക്‌സുകള്‍ സ്ഥാപിക്കുന്ന രീതി തടയണം. ബോര്‍ഡുകള്‍ക്ക് അനുമതി നല്‍കുമ്പോള്‍ അവ ശാസ്ത്രീയമായി സംസ്‌കരിക്കുമെന്ന ഉറപ്പാക്കണം. നിബന്ധനകള്‍ പാലിക്കാത്തവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും കോടതി നിര്‍ദേശിക്കുന്നു. പുതിയ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ വ്യക്തമാക്കി തദ്ദേശ സ്വയംഭരണ പ്രിസിപ്പല്‍ സെക്രട്ടറി ഉത്തരവിറക്കണമെന്നും ഇസ്റ്റിസ്് ഉത്തരവില്‍ വ്യക്തമാക്കുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍