UPDATES

ശബരിമല സ്ത്രീ പ്രവേശനം: വിധി നടപ്പാക്കാന്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തരണം, കേരള പൊലീസ് സുപ്രീംകോടതിയിലേയ്ക്ക്

ഹൈക്കോടതിയുടെ പല നിര്‍ദ്ദേശങ്ങളും സുപ്രീം കോടതി വിധി അട്ടിമറിക്കാന്‍ സംഘര്‍ഷവുമായി രംഗത്തുള്ളവര്‍ക്ക് സൗകര്യമൊരുക്കുകയാണെന്നും പൊലീസ് അഭിപ്രായപ്പെടുന്നു.

ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനാനുമതി നല്‍കിയ സുപ്രീം കോടതി വിധി നടപ്പാക്കാന്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് കേരള പൊലീസ് സുപ്രീം കോടതിയെ സമീപിക്കുന്നു. ഇതിന്റെ ഭാഗമായി ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകരുമായി ചര്‍ച്ച നടത്തി. മൂന്ന് ദിവസത്തിനുള്ളില്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കാനാണ് പൊലീസിന്റെ തീരുമാനം. വിധി നടപ്പാക്കാനുള്ള എല്ലാ നടപടിക്രമങ്ങളും ഇതുവരെ പാലിച്ചതായി പൊലീസ് അവകാശപ്പെടുന്നു.

പൊലീസ് നടപടികള്‍ക്ക് തടസം സൃഷ്ടിക്കുന്ന തരത്തില്‍ വിവിധ കോണുകളില്‍ നിന്ന് ഇടപെടലുകളുണ്ടാകുന്നുണ്ട്. ഹൈക്കോടതിയില്‍ നിരവധി ഹര്‍ജികളാണ് ഒരു ദിവസം പൊലീസ് നടപടിയുമായി ബന്ധപ്പെട്ട് എത്തുന്നത്. ഹൈക്കോടതി പരാമര്‍ശങ്ങള്‍ പൊലീസ് നടപടിയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഇത് സംഘര്‍ഷമുണ്ടാക്കാന്‍ ലക്ഷ്യമിടുന്നവര്‍ക്ക് ആസൂത്രിത നീക്കങ്ങള്‍ തടസങ്ങളില്ലാതെ നടത്താന്‍ സഹായകമാകുന്നു. ഇത്തരത്തില്‍ പ്രശ്‌നമുണ്ടാക്കാന്‍ വരുന്നവര്‍ക്ക് മാത്രമേ ശബരിമലയില്‍ ബുദ്ധിമുട്ടുണ്ടാകുന്നുള്ളൂ. ഭക്തര്‍ക്ക് യാതൊരു ബുദ്ധിമുട്ടുമില്ല.

നാമജപം നടത്തുന്നവരെ അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്ന ഹൈക്കോടതി നിര്‍ദ്ദേശം കുഴപ്പക്കാര്‍ക്ക് സഹായം നല്‍കുകയാണ്. ഹൈക്കോടതിയുടെ പല നിര്‍ദ്ദേശങ്ങളും സുപ്രീം കോടതി വിധി അട്ടിമറിക്കാന്‍ സംഘര്‍ഷവുമായി രംഗത്തുള്ളവര്‍ക്ക് സൗകര്യമൊരുക്കുകയാണെന്നും പൊലീസ് അഭിപ്രായപ്പെടുന്നു. പൊലീസിന്റെ ഇതുവരെയുള്ള എല്ലാം നടപടികളും പരിശോധിച്ച ശേഷം ആവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാനാണ് സുപ്രീം കോടതിയോട് ആവശ്യപ്പെടുക.

എന്‍എന്‍ രാധാകൃഷ്ണന്‍ തട്ടിക്കയറിയപ്പോള്‍ യതീഷ് ചന്ദ്രയുടെ പ്രതികരണം (വീഡിയോ)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍