UPDATES

കേരള കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷം: മാണി വിളിച്ച യോഗത്തില്‍ മൂന്ന് എംഎല്‍എമാര്‍ പങ്കെടുക്കുന്നില്ല

യുഡിഎഫ് വിടാനുള്ള തീരുമാനം കേരള കോണ്‍ഗ്രസ് എടുത്തപ്പോള്‍ തന്നെ ഇടതുപക്ഷത്തേക്കില്ലെന്ന് ജോസഫ് ഗ്രൂപ്പ് വ്യക്തമാക്കിയിരുന്നു.

കേരള കോണ്‍ഗ്രസില്‍ (എം) ഭിന്നത രൂക്ഷമെന്ന് റിപ്പോര്‍ട്ട്. പാര്‍ട്ടി ചെയര്‍മാന്‍ കെഎം മാണി വിളിച്ച് ചേര്‍ത്ത യോഗത്തില്‍ മൂന്ന് എംഎല്‍എമാര്‍ പങ്കെടുക്കുന്നില്ല. പിജെ ജോസഫ്, മോന്‍സ് ജോസഫ്, സിഎഫ് തോമസ് എന്നിവരാണ് വിട്ടുനില്‍ക്കുന്നത്. എന്‍ ജയരാജ്, റോഷി അഗസ്റ്റിന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. കോട്ടയം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സിപിഎമ്മുമായി ചേര്‍ന്ന് അധികാരം പിടിച്ച നടപടിയില്‍ പാര്‍ട്ടിയില്‍ പ്രതിഷേധം ശക്തമാവുകയാണ്. കെഎം മാണിയും മകന്‍ ജോസ് കെ മാണിയും ഏതാണ്ട് ഒറ്റപ്പെട്ട നിലയിലാണ്. ഈ സാഹചര്യത്തില്‍ സിപിഎമ്മുമായി ധാരണയുണ്ടാക്കിയതില്‍ തനിക്ക് ഒരു പങ്കും ഇല്ലെന്ന രീതിയില്‍ പറഞ്ഞ് മാണി രംഗത്തെത്തിയിരുന്നു.

യുഡിഎഫ് വിടാനുള്ള തീരുമാനം കേരള കോണ്‍ഗ്രസ് എടുത്തപ്പോള്‍ തന്നെ ഇടതുപക്ഷത്തേക്കില്ലെന്ന് ജോസഫ് ഗ്രൂപ്പ് വ്യക്തമാക്കിയിരുന്നു. കോട്ടയം ജില്ലാ പഞ്ചായത്തിലുണ്ടായത് നിര്‍ഭാഗ്യകരമായ സംഭവമാണെന്ന് പറഞ്ഞ ജോസഫ് പുതിയ രാഷ്ട്രീയ കൂട്ടുകെട്ടിനെക്കുറിച്ച് ഒരു ഫോറത്തിലും ചര്‍ച്ച ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കിയിരുന്നു. തദ്ദേശ സ്ഥാപനങ്ങളില്‍ യുഡിഎഫുമായി യോജിച്ച് പോകാനാണ് ചരല്‍ക്കുന്ന് ക്യാമ്പിലെടുത്ത തീരുമാനം. ഈ തീരുമാനമാണ് ലംഘിക്കപ്പെട്ടതെന്നും ജോസഫ് കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസുമായുണ്ടാക്കിയ ധാരണ അട്ടിമറിച്ചതില്‍ പ്രതിഷേധിച്ച് കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഇഎം അഗസ്റ്റി രാജിവച്ചിരുന്നു. കെഎം മാണിയുടെ വിശ്വസ്തനാണ് അഗസ്റ്റി. 25 വര്‍ഷമായി കോട്ടയം ജില്ല പ്രസിഡന്റായി പ്രവര്‍ത്തിച്ച് വരികയായിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍