UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പ്രളയക്കെടുതി: വൈദ്യുതി വകുപ്പിന്റെ നഷ്ടം 400 കോടി, താറുമാറായ വൈദ്യുതി ബന്ധം നാല് ദിവസത്തിനുള്ളില്‍ പുനഃസ്ഥാപിക്കും

25 ലക്ഷം കണക്ഷനുകളാണ് നഷ്ടപ്പെട്ടത്. ഇവ പുനസ്ഥാപിക്കാന്‍ ജീവനക്കാര്‍ രാപ്പകലില്ലാതെ കഷ്ടപ്പെടുകയാണ്.

നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തില്‍ സംസ്ഥാനത്തെ വൈദ്യുത വകുപ്പിന് 400 കോടി രൂപയുടെ നഷ്ടം ഉണ്ടായെന്നു മന്ത്രി എം എം മാണി. വൈദ്യുതിബന്ധം പുനസ്ഥാപിക്കാന്‍ യുദ്ധകാല അടിസ്ഥാനത്തില്‍ നടപടിയുണ്ടാകുമെന്ന് അറിയിച്ച മന്ത്രി താറുമാറായ വൈദ്യുതി ബന്ധം മുഴുവന്‍ നാല് ദിവസത്തിനുള്ളില്‍ പുനഃ സ്ഥാപിക്കുമെന്നും അറിയിച്ചു.

25 ലക്ഷം കണക്ഷനുകളാണ് നഷ്ടപ്പെട്ടത്. ഇവ പുനസ്ഥാപിക്കാന്‍ ജീവനക്കാര്‍ രാപ്പകലില്ലാതെ കഷ്ടപ്പെടുകയാണ്. കര്‍ണാടക, തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളിലെ വൈദ്യുതി വകുപ്പ് ജീവനക്കാരുടെയും സംസ്ഥാനത്തെ വിരമിച്ച കെ.എസ്.ഇ.ബി ജീവനക്കാരുടെയും സഹകരണത്തോടെയാണ് യുദ്ധകാല അടിസ്ഥാനത്തില്‍ വൈദ്യുതികണക്ഷനുകള്‍ പുനസ്ഥാപിക്കുകയെന്ന് മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ വിഴുങ്ങിയ പ്രളയക്കെടുതിയില്‍ കെ എസ് ആര്‍ ടി സിക്ക് 30 കോടി രൂപയുടെ നഷ്ടം ഉണ്ടായെന്ന് ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. വെള്ളം കയറി നിരവധി ബസുകള്‍ക്ക് കേടുപാടുകള്‍ സഭവിച്ചിട്ടുണ്ടെന്നും 11 ബസ് സ്റ്റേഷനുകള്‍ പൂര്‍ണമായും തകര്‍ന്നെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ കെ എസ് ആര്‍ ടി സിയുടെ ഈ നഷ്ടം പരിഹരിക്കുന്നതിനായി 50 കോടി രൂപയുടെ ധനസഹായം സര്‍ക്കാരിനോട് ആവശ്യപ്പെട്ടതായി എ കെ ശശീന്ദ്രന്‍ വ്യക്തമാക്കിയിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍