UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പ്രളയക്കെടുതി : നഷ്ടം 40000 കോടി,കേന്ദ്രത്തിന‌് ഇന്ന് നിവേദനം നൽകും- ഇ പി ജയരാജൻ

ലോക ബാങ്ക്, എഡിബി, ഐഎഫ്സി എന്നീ അന്താരാഷ്ട്ര ഏജൻസികളുടെ പ്രതിനിധികൾ വിവിധ ജില്ലകൾ സന്ദർശിച്ച് നഷ്ടം വിലയിരുത്തുകയാണ്. അത് ഉടൻ പൂർത്തിയാകും. സെപ്തംബർ 21 ന് ഈ ഏജൻസികളുടെ റിപ്പോർട്ട് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സഹായം സംബന്ധിച്ച തീരുമാനം അതിനുശേഷമുണ്ടാകും.

പ്രളയക്കെടുതിയിൽ കേരളത്തിനുണ്ടായ നഷ‌്ടം സംബന്ധിച്ച നിവേദനം വ്യാഴാഴ‌്ച കേന്ദ്രസർക്കാരിനു സമർപ്പിക്കുമെന്ന‌് വ്യവസായമന്ത്രി ഇ പി ജയരാജൻ പറഞ്ഞു. വിവിധ വകുപ്പുകൾ നൽകിയ കണക്ക‌് അനുസരിച്ച‌് നാൽപ്പതിനായിരം കോടിയുടെ നഷ‌്ടമുണ്ടായതായി കണക്കാക്കപ്പെടുന്നു. എന്നാൽ അന്തിമ കണക്കെടുപ്പിൽ നഷ‌്ടം വർധിക്കാൻ സാധ്യതയുണ്ടെന്നും മന്ത്രിസഭാ ഉപസമിതി തീരുമാനങ്ങൾ വിശദീകരിക്കാൻ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

വെള്ളം കയറി വീട്ടുസാധനങ്ങൾ നശിച്ചവർക്ക് ഒരു ലക്ഷം രൂപ കുടുംബശ്രീ വഴി സെപ്തംബർ 25 മുതൽ പലിശരഹിത വായ്പ നൽകും. ദുരന്തത്തിൽ തകർന്ന വീടുകളും സ്കൂളുകളും ആശുപത്രികളും സൗജന്യമായി പുനർനിർമ്മിക്കാനും മറ്റു സഹായങ്ങൾ ലഭ്യമാക്കാനും തയ്യാറായി വിവിധ ഏജൻസികളും സ്ഥാപനങ്ങളും വ്യക്തികളും മുന്നോട്ടുവരുന്നുണ്ട്. ഇവ ഏകോപിപ്പിച്ച് സഹായം പ്രയോജനപ്പെടുത്താൻ തീരുമാനിച്ചു. ഇതിനുവേണ്ടി ആസൂത്രണവകുപ്പ് ഒരു വെബ് പോർട്ടൽ തയ്യാറാക്കും. സഹായം നൽകാൻ സന്നദ്ധതയുള്ളവർക്ക് ഈ പോർട്ടൽ വഴി സർക്കാരിനെ ബന്ധപ്പെടാം. എവിടെയൊക്കെ, ആർക്കൊക്കെ അടിയന്തിര സഹായം ആവശ്യമുണ്ട് എന്ന വിവരങ്ങൾ ഈ പോർട്ടലിൽ നിന്ന് അറിയാൻ സാധിക്കും.

പതിനായിരം രൂപ വീതമുള്ള സഹായ വിതരണം മിക്കവാറും പൂർത്തിയായി. സെപ്തംബർ 11 ൻറെ കണക്കുകൾ പ്രകാരം 5.01 ലക്ഷം കുടുംബങ്ങൾക്ക് സഹായം വിതരണം ചെയ്തു കഴിഞ്ഞു. ഇനി 96,500 കുടുംബങ്ങൾക്കാണ് സഹായം നൽകാനുള്ളത്. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കൃത്യമായി ലഭ്യമാക്കാത്തതും ചില ആവർത്തനങ്ങളുമാണ് സഹായവിതരണം പൂർത്തിയാക്കുന്നതിന് പ്രയാസമുണ്ടാക്കിയത്. ഇന്നും നാളെയുമായി സഹായവിതരണം പൂർത്തിയാകും. കിറ്റ് വിതരണം കഴിഞ്ഞ ദിവസം തന്നെ പൂർത്തിയായിട്ടുണ്ട്. കേരളത്തിന് പുറത്തുനിന്ന് ലഭിച്ച ദുരിതാശ്വാസ സാധനങ്ങളുടെ വിതരണം മാനദണ്ഡപ്രകാരം നടത്തിവരുന്നു.

122 ദുരിതാശ്വാസ ക്യാമ്പുകളിൽ 1498 കുടുംബങ്ങളിലെ 4857 പേരാണ‌് ഇപ്പോഴുള്ളത‌്. വെള്ളം കയറിയ 6.89 ലക്ഷം വീടുകൾ വൃത്തിയാക്കി. ഇനി 3501 വീടുകളേ ബാക്കിയുള്ളൂ. 3.19 ലക്ഷം കിണറുകൾ വൃത്തിയാക്കിയിട്ടുണ്ട്. വെള്ളം ഇറങ്ങാത്ത പ്രദേശങ്ങളിൽ കുറച്ചു കിണറുകൾ കൂടി വൃത്തിയാക്കാൻ ബാക്കിയുണ്ട്. 4213 ടൺ ജൈവമാലിന്യമാണ് ഫശേഖരിച്ചത്. ഇതിൽ 4036 ടണ്ണും സംസ്ക്കരിച്ചു. 4305 ടൺ അജൈവ മാലിന്യം ശേഖരിച്ചിട്ടുണ്ട്. അവ ഘട്ടം ഘട്ടമായി സംസ്ക്കരിക്കും.

ലോക ബാങ്ക്, എഡിബി, ഐഎഫ്സി എന്നീ അന്താരാഷ്ട്ര ഏജൻസികളുടെ പ്രതിനിധികൾ വിവിധ ജില്ലകൾ സന്ദർശിച്ച് നഷ്ടം വിലയിരുത്തുകയാണ്. അത് ഉടൻ പൂർത്തിയാകും. സെപ്തംബർ 21 ന് ഈ ഏജൻസികളുടെ റിപ്പോർട്ട് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സഹായം സംബന്ധിച്ച തീരുമാനം അതിനുശേഷമുണ്ടാകും.

പ്രളയത്തിൽ തകർന്ന പമ്പ പുനർനിർമ്മിച്ച് ശബരിമല തീർത്ഥാടകർക്ക് സൗകര്യം ഒരുക്കുന്നതിനുള്ള പ്രവൃത്തികൾ അതിവേഗം നടക്കുകയാണ്. തീർത്ഥാടനകാലം ആരംഭിക്കുന്നതിനുമുൻപ് പ്രവൃത്തികൾ പൂർത്തിയാക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ഇ പി പറഞ്ഞു.

അതേസമയം സംസ്ഥാനത്ത് ഭരണസ്തംഭനമുണ്ടെന്ന പ്രതിപക്ഷ വിമര്‍ശനത്തിനും ജയരാജന്‍ മറുപടി നല്‍കി. മന്ത്രിമാര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലായതിനാലാണ് മന്ത്രിസഭായോഗം ചേരാത്തത്. മുഖ്യമന്ത്രിയോടേ് ചോദിച്ചാണ് തീരുമാനങ്ങള്‍ എടുക്കുന്നത്.അദ്ദേഹം കൂട്ടിച്ചേർത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍