UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പ്രളയക്കെടുതി : നോർക്ക റൂട്സ് ഒരു കോടി ഒൻപത് ലക്ഷം നൽകി, ശാസ്ത്രസാഹിത്യ പരിഷത്തംഗങ്ങള്‍ ഒരുമാസത്തെ വരുമാനം നൽകും

ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നാല്‍പതിനായിരത്തില്‍ അധികംവരുന്ന അംഗങ്ങള്‍ തങ്ങളുടെ ഒരു മാസത്തെ വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കുന്നതായി തീരുമാനിച്ചിട്ടുണ്ട്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നോർക്ക റൂട്സ് ഒരു കോടി ഒൻപത് ലക്ഷം രൂപ കൈമാറി.നോർക്ക റൂട്സിന്റെ വിവിധ ഓഫീസുകൾ മുഖേന ശേഖരിച്ച ഒരു കോടി ഒൻപത് ലക്ഷം രൂപയുടെ ചെക്ക് നോർക്ക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ കെ. ഇളങ്കോവൻ മുഖ്യമന്ത്രിക്ക് കൈമാറി.

നോർക്ക റൂട്സ് റെസിഡന്റ് വൈസ് ചെയർമാൻ കെ വരദരാജൻ, ചീഫ് എക്സിക്ക്യൂട്ടീവ് ഓഫീസർ കെ ഹരികൃഷ്ണൻ നമ്പൂതിരി, ജനറൽ മാനേജർ ജഗദീശ്.ഡി. ചെന്നൈയിലെ എൻ. ആർ. കെ ഡെവലപ്മെന്റ് ഓഫീസർ അനു പി ചാക്കോ എന്നിവർ ചേർന്നാണ് ചെക്ക് കൈമാറിയത്.

ശാസ്ത്രസാഹിത്യ പരിഷത്തംഗങ്ങള്‍ ഒരുമാസത്തെ വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കും. ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നാല്‍പതിനായിരത്തില്‍ അധികംവരുന്ന അംഗങ്ങള്‍ തങ്ങളുടെ ഒരു മാസത്തെ വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കുന്നതായി തീരുമാനിച്ചിട്ടുണ്ട്

“നിലവിലുണ്ടായിരുന്ന കേരളത്തെ പുനഃസ്ഥാപിക്കുക എന്നതിനപ്പുറം ഒരു പുതിയ കേരളത്തെ സൃഷ്ടിക്കുക എന്ന കാഴ്ചപ്പാടിനോട് പരിഷത്ത് യോജിക്കുന്നു. അതിലേക്കുള്ള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സംഭാവനയുടെ ആദ്യപടിയാണ് ഇത്. വരുന്ന മാസങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചകളിലും ആശയരൂപീകരണപ്രവര്‍ത്തനങ്ങളിലും പരിഷത്ത് സജീവമായി പങ്കുചേരുന്നതാണ്. ഇതിനുവേണ്ട നിരവധി പഠനങ്ങള്‍ പരിഷത്ത് ആസൂത്രണം ചെയ്തുവരികയാണ്.” ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസിഡന്റ് ടി ഗംഗാധരൻ, സെക്രട്ടറി മീര ഭായ് എന്നിവർ പത്ര കുറിപ്പിൽ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍