UPDATES

പ്രവാസം

കെവിന്‍ കൊലപാതകം; ഒന്നാംപ്രതി ഷാനുവിനെ ജോലിയില്‍ നിന്നും പിരിച്ചുവിടാനൊരുങ്ങി ദുബായ് കമ്പനി

കെവിന്‍ കൊലപാതക കേസ് ഒന്നാംപ്രതി ഷാനുവിനെ ജോലിയില്‍ നിന്നും പിരിച്ചുവിടാന്‍ തീരുമാനിച്ചതായി ദുബായ് കമ്പനി. സഹോദരിയെ കാണാനില്ലെന്നും അച്ഛന് അസുഖമാണെന്നും പറഞ്ഞാണ് ഷാനു അടിയന്തിര അവധി ആവശ്യപ്പെട്ടത്.

കഴിഞ്ഞ നാലുവര്‍ഷമായി ഷാനു ചാക്കോ ദുബായിലാണ്. ഇലക്ട്രീഷ്യനായി ഒരു സ്വകാര്യ കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്.

അതേ സമയം കരഞ്ഞു പറഞ്ഞതുകൊണ്ടാണ് അവധി അനുവദിച്ചതെന്നും കഴിഞ്ഞ നാലു വര്‍ഷമായി തനിക്ക് പരിചയമുള്ള ആളാണ് ഷാനു എന്നും കമ്പനി മാനേജര്‍ പറഞ്ഞതായി ദുബായ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ദുബായില്‍ വെച്ചുതന്നെ പ്രതികാരം ചെയ്യാനുള്ള ആസൂത്രണം നടത്തിയിട്ടാണ് ഇയാള്‍ നാട്ടിലേക്ക് തിരിച്ചത് എന്നു മനസിലാക്കിയതിന്റെ ഞെട്ടലിലാണ് കമ്പനി അധികൃതര്‍.

അടുത്ത ഒരു വര്‍ഷം കൂടി വിസാ കാലാവധിയുള്ള ഷാനു ജാമ്യം ലഭിച്ചു തിരിച്ചു ദുബായില്‍ എത്തിയാലും ജോലിയില്‍ പ്രവേശിപ്പിക്കേണ്ടതില്ല എന്നാണ് കമ്പനിയുടെ തീരുമാനം. നേരത്തെ ഷാനു വിദേശത്തേക്ക് കടക്കാതിരിക്കാന്‍ പോലീസ് ലൂക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

കേസില്‍ ഇതുവരെ 13 പ്രതികള്‍ അറസ്റ്റിലായി. നീനുവിന്റെ അമ്മ രഹ്ന ഇപ്പൊഴും ഒളിവിലാണ്. പിടിയിലായ 5 പ്രതികളെ ഇന്ന് തെളിവെടുപ്പിന് കൊണ്ടുവരും.

കെവിന്‍ കേസ്: ആന്ധ്രയിലേക്കുള്ള വാഹനത്തില്‍ ഫോണ്‍ ഉപേക്ഷിച്ചു ദൃശ്യം മോഡല്‍ തന്ത്രം

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍