UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അംബാനിയെയും അദാനിയെയും കൊന്നിട്ടുവാ; അവാര്‍ഡ് തരാമെന്ന് കമ്യൂണിസ്റ്റുകാരോട് കെ എന്‍ എ ഖാദര്‍

കമ്യൂണിസ്റ്റുകാര്‍ വര്‍ഗ്ഗശത്രുക്കളെയല്ല ഇപ്പോള്‍ കൊല്ലുന്നത്

കൊല്ലുന്നെങ്കില്‍ വര്‍ഗ്ഗശത്രുക്കളെയാണ് കൊല്ലേണ്ടത്. അരിയില്‍ ഷുക്കൂറിനെയും ഷുഹൈബിനെയും പോലുള്ള പ്രതിപക്ഷത്തെ രാഷ്ട്രീയ പ്രവര്‍ത്തകരെയല്ല എന്നു മുസ്ലീം ലീഗ് എം എല്‍ എ കെ എന്‍ എ ഖാദര്‍ നിയമസഭയില്‍.

കൊലപാതകത്തെ ഒരു തരത്തിലും അംഗീകരിക്കുന്നില്ല. എന്നാല്‍ കമ്യൂണിസ്റ്റുകാര്‍ വര്‍ഗ്ഗശത്രുക്കളെയല്ല ഇപ്പോള്‍ കൊല്ലുന്നത്. അദാനി, അംബാനി ജിന്‍ഡാല്‍, മിത്തല്‍ തുടങ്ങിയവരെ കൊന്നിട്ടുവന്നാല്‍ കമ്യൂണിസ്റ്റുകാര്‍ക്ക് അവാര്‍ഡ് കൊടുക്കാം എന്നും മുന്‍ സി പി ഐക്കാരന്‍ കൂടിയായ കെ എന്‍ എ ഖാദര്‍ തട്ടിവിട്ടു.

മാവോയിസ്റ്റുകളെ നേരിടാനെന്ന പേരില്‍ ആദിവാസി യുവാക്കളെ ഉള്‍പ്പെടുത്തി സിവില്‍ പൊലീസ് സേനയിലേയ്ക്ക് പ്രത്യേകമായി നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞ ദിവസം തന്നെയാണ് കെ എന്‍ എ ഖാദര്‍ വര്‍ഗ്ഗശത്രുക്കളെ ഓര്‍മിപ്പിച്ചത് എന്നതും കൌതുകകരമാണ്. മാവോയിസ്റ്റ് ഭീഷണിയുള്ള പ്രദേശങ്ങളില്‍ 75 യുവതീയുവാക്കളെ പി എസ് സി വഴി നിയമിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നാണ് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്.

മാവോയിസ്റ്റ് വേട്ടയ്ക്കെന്ന പേരില്‍ കേരളത്തിലും ഛത്തീസ്ഗഡ് മോഡല്‍ സാല്‍വാ ജുഡും?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍