UPDATES

ട്രെന്‍ഡിങ്ങ്

കിത്താബ് നാടകം ഇനിയൊരിടത്തും അവതരിപ്പിക്കില്ല;ഇസ്ലാമിനെ അവഹേളിച്ചതിനു മാപ്പ് ചോദിച്ച് മേമുണ്ട സ്‌കൂള്‍ അധികൃതര്‍

ഇസ്ലാം മതത്തെ അവഹേളിക്കുന്ന രീതിയില്‍ നാടകം അവതരിപ്പിച്ചതില്‍ ക്ഷമ ചോദിച്ചുള്ള കുറിപ്പ് സ്‌കൂള്‍ അധികൃതര്‍ എസ്‌കെഎസ്എസ്്എഫ് നേതാക്കള്‍ക്ക് കൈമാറിയതായി സുപ്രഭാതം റിപ്പോര്‍ട്ട് ചെയ്യുന്നു.

ഉണ്ണി ആറിന്റെ വാങ്ക് എന്ന കഥയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് റഫീഖ് മംഗലശേരി സംവിധാനം ചെയ്ത വിവാദ നാടകം കിത്താബ് കോഴിക്കോട് ജില്ലാ കലോത്സവത്തില്‍ നിന്ന് സ്കൂള്‍ അധികൃതര്‍ പിന്‍വലിച്ചു. മേമുണ്ട ഹയര്‍ സെക്കണ്ടറി സ്‌കൂളാണ് നാടകം പിന്‍വലിച്ചത്. നാടകത്തിനെതിരെ പ്രതിഷേധവുമായി എസ്ഡിപിഐ അടക്കമുള്ള സംഘടനകള്‍ രംഗത്തെത്തിയിരുന്നു. നാടകത്തിലെ സംഭാഷണങ്ങള്‍ മതവികാരം വ്രണപ്പെടുത്തുന്നതായി ആരോപിച്ച് മുസ്ലീം മതമൗലികവാദ, വര്‍ഗീയ സംഘടനകള്‍ പ്രതിഷേധം ശക്തമാക്കിയതിന് പിന്നാലെയാണ് നാടകം പിന്‍വലിച്ചത്. സംസ്ഥാന കലോത്സവത്തിലും നാടകം അവതരിപ്പിക്കില്ല. ഇസ്ലാം മതത്തെ അവഹേളിക്കുന്ന രീതിയില്‍ നാടകം അവതരിപ്പിച്ചതില്‍ ക്ഷമ ചോദിച്ചുള്ള കുറിപ്പ് സ്‌കൂള്‍ അധികൃതര്‍ എസ് കെ എസ് എസ് എഫ്‌ നേതാക്കള്‍ക്ക് കൈമാറിയതായി സുപ്രഭാതം റിപ്പോര്‍ട്ട് ചെയ്യുന്നു. സ്‌കൂള്‍ ഹെഡ്മാസ്റ്ററും പ്രിന്‍സിപ്പലും ഒപ്പുവച്ച കുറിപ്പിലാണ് നാടകം പിന്‍വലിക്കുന്നതായി അറിയിച്ചിരിക്കുന്നത്. നേരത്തെ ഉണ്ണി ആറും റഫീഖ് മംഗലശ്ശേരിയും തമ്മില്‍ വിവാദങ്ങളുമായി ബന്ധപ്പെട്ട് വാദപ്രതിവാദങ്ങള്‍ ഉണ്ടായിരുന്നു.

‘വാങ്ക്’ എന്ന കഥയിൽ ഉണ്ണി ആറിനും ‘കിതാബി’ൽ റഫീക്കിനും മതപരമായ പ്രമേയങ്ങൾ കൈകാര്യം ചെയ്യാനുള്ള സ്വാതന്ത്ര്യമില്ലേ? മനോജ് കുറൂർ

നമ്മുടെ ചില ‘യുവ’ കഥാകൃത്തുകളും എസ് ഡി പി ഐക്കാരും തമ്മില്‍ എന്തെങ്കിലും വ്യത്യാസമുണ്ടോ?

കടം കൊണ്ടത് ‘വാങ്കു വിളിക്കുന്ന പെൺകുട്ടി’ എന്ന ആശയം മാത്രം; ഉണ്ണി ആറിനോട് ഖേദം പ്രകടിപ്പിച്ച് മേമുണ്ട സ്കൂള്‍

ഉണ്ണിയുടെ ‘വാങ്കി’നോട് മാത്രമല്ല എന്റെ ‘ബിരിയാണി’യോടും ഇത് തന്നെ ചെയ്തു; കിത്താബ് വിവാദത്തില്‍ സന്തോഷ് ഏച്ചിക്കാനം

തെറ്റുപറ്റി സമ്മതിക്കുന്നു, എന്നാല്‍ എന്നെ തീവ്രവാദികള്‍ക്ക് എറിഞ്ഞു കൊടുക്കുകയാണ് ഉണ്ണി ആര്‍ ചെയ്തത്: കിത്താബ് സംവിധായകന്‍ റഫീഖ് മംഗലശേരി

മറ്റൊരാളുടെ കൃതി തങ്ങളുടെ താല്‍പര്യത്തിനായി വളച്ചൊടിക്കുന്നവരും ഫാസിസ്റ്റുകളും തമ്മില്‍ എന്താണ് വ്യത്യാസം? കിത്താബ് വിവാദത്തില്‍ ഉണ്ണി ആര്‍ ചോദിക്കുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍