UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കെ.എം ഷാജിയുടെ അയോഗ്യത; സ്റ്റേ തുടരും, നിയമസഭാ അവകാശങ്ങള്‍ സംബന്ധിച്ചുള്ള കാര്യങ്ങളിൽ രണ്ടാഴ്ചക്ക് ശേഷം വിധി പറയും

എതിർ സ്ഥാനാർഥി എം.വി നികേഷ് കുമാര്‍ സമര്‍പിച്ച ഹരജിയിലാണ് കെ.എം ഷാജി യെ ഹൈകോടതി അയോഗ്യനാക്കിയത്.

അയോഗ്യനാക്കിയ അഴീക്കോട് എം.എൽ.എ കെ.എം ഷാജിയുടെ നിയമസഭാ അവകാശങ്ങള്‍ സംബന്ധിച്ചുള്ള കാര്യങ്ങളിൽ രണ്ടാഴ്ചക്ക് ശേഷം ഹൈകോടതി വിധി പറയും. അതുവരെ അയോഗ്യതക്ക് അനുവദിച്ച സ്റ്റേ തുടരും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അഴീക്കോട് മണ്ഡലത്തില്‍ വര്‍ഗീയ പ്രചരണം നടത്തുകയും തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടത്തുകയും ചെയ്തുവെന്നാരോപിച്ച് എതിർ സ്ഥാനാർഥി എം.വി നികേഷ് കുമാര്‍ സമര്‍പിച്ച ഹരജിയിലാണ് കെ.എം ഷാജി യെ ഹൈകോടതി അയോഗ്യനാക്കിയത്.

അഴിക്കോട് എംഎല്‍എ കെ എം ഷാജിയെ അയോഗ്യനാക്കിയ ഹൈക്കോടതി വിധി ഹൈക്കോടതി തന്നെ രണ്ടാഴ്ചത്തേക്ക് സ്‌റ്റേ ചെയ്തു നേരത്തെ സ്റ്റേ ചെയ്തിരുന്നു സുപ്രിംകോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്യാന്‍ സമയം അനുവദിക്കണമെന്ന ഷാജിയുടെ ഹര്‍ജി പരിഗണിച്ചാണ് ഉത്തരവ്. രാവിലെ വിധി പറഞ്ഞ ജസ്റ്റിസ് പി ഡി രാജന്‍ തന്നെയാണ് സ്റ്റേയും അനുവദിച്ചത്.

അഴീക്കോട് വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ആറ് വര്‍ഷത്തേക്കാണ് ഷാജിയ്ക്ക് ഹൈക്കോടതി വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. എംഎല്‍എയായി തന്നെ പ്രഖ്യാപിക്കണമെന്ന നികേഷിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. തുടര്‍ നടപടികളെടുക്കാന്‍ കോടതി തെരഞ്ഞെടുപ്പ് കമ്മിഷനും നിര്‍ദ്ദേശം നല്‍കി. കേസ് നടത്തിപ്പിന് 50,000 രൂപ നികേഷിന് നല്‍കണമെന്നും കോടതി ഉത്തരവിട്ടിരുന്നു.

കെഎം ഷാജിക്കെതിരായ വിധി അപവാദം പ്രചരിപ്പിച്ചതിന് ലീഗിനും യൂത്ത് ലീഗിനും പടച്ചവന്‍ നല്‍കിയ ശിക്ഷ : കെ ടി ജലീൽ

‘ഉപജാപകനായ നികേഷ് നടത്തിയ വൃത്തികെട്ട കളി’; കെ എം ഷാജി സുപ്രിം കോടതിയിലേക്ക്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍