UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കോട്ടയത്ത് നടന്നത് ഔദ്യോഗിക യോഗമല്ല, പാര്‍ട്ടിയിലെ ഭിന്നത മാധ്യമസൃഷ്ടി: കെഎം മാണി

എംഎല്‍എമാരില്‍ മാണിയെ കൂടാതെ എന്‍ ജയരാജും റോഷി അഗസ്റ്റിനുമാണ് യോഗത്തില്‍ പങ്കെടുത്തത്.

കോട്ടയത്ത് ചേര്‍ന്നത് ഔദ്യോഗിക യോഗമല്ലെന്നും എഎല്‍എമാരുടെ യോഗം തിരുവനന്തപുരത്ത് ചേരുമെന്നും കെഎം മാണി. കേരള കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങളില്ല. പാര്‍ട്ടിയില്‍ ഭിന്നത എന്നത് മാദ്ധ്യമസൃഷ്ടി മാത്രമാണെന്നും മാണി അഭിപ്രായപ്പെട്ടു. യോഗത്തില്‍ നിന്ന് പിജെ ജോസഫടക്കം മൂന്ന് എംഎല്‍എമാര്‍ വിട്ടുനിന്നത് സംബന്ധിച്ച് വിശദീകരിക്കുകയായിരുന്നു കെഎം മാണി. പിജെ ജോസഫ്, മോന്‍സ് ജോസഫ്, സിഎഫ് തോമസ് എന്നിവരാണ് വിട്ടുനിന്നത്. പിജെ ജോസഫും മോന്‍സ് ജോസഫും അസൗകര്യം അറിയിച്ചിരുന്നതായി മാണി പറഞ്ഞു.

എംഎല്‍എമാരില്‍ മാണിയെ കൂടാതെ എന്‍ ജയരാജും റോഷി അഗസ്റ്റിനുമാണ് യോഗത്തില്‍ പങ്കെടുത്തത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സിപിഎം പിന്തുണയോടെ അധികാരം പിടിച്ചതുമായി ബന്ധപ്പെട്ട പാര്‍ട്ടിയില്‍ ഭിന്നത ശക്തമാണ്. ഇത് സംബന്ധിച്ച് പാര്‍ട്ടിയില്‍ ആലോചനകള്‍ നടന്നിട്ടില്ലെന്നാണ് പിജെ ജോസഫ് നേരത്തെ പറഞ്ഞത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍