UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഡിജിപി ഓഫീസിന് മുന്നിലെ പ്രതിഷേധം: കെഎം ഷാജഹാന്‍ അടക്കം അഞ്ച് പേര്‍ക്ക് ജാമ്യം

അതേസമയം ഷാജഹാനോട് വ്യക്തിവിരോധമില്ലെന്ന പിണറായിയുടെ പ്രസ്താവന ഷാജഹാന്റെ അമ്മ എല്‍ തങ്കമ്മ തള്ളിക്കളഞ്ഞു.

ജിഷ്ണു പ്രണോയിയുടെ ബന്ധുക്കള്‍ക്കെതിരായ പൊലീസ് നടപടിക്കിടെ അറസ്റ്റ് ചെയ്യപ്പെട്ട കെഎം ഷാജഹാന്‍ അടക്കമുള്ള അഞ്ച് പേര്‍ക്ക് ജാമ്യം ലഭിച്ചു. എസ് യു സി ഐ പ്രവര്‍ത്തകരായ ഷാജിര്‍ ഖാന്‍, ഭാര്യ മിനി, ശ്രീകുമാര്‍, പൊതുപ്രവര്‍ത്തകനും വിഎസ് അച്യുതാനന്ദന്റെ മുന്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുമായ കെഎം ഷാജഹാന്‍, ഹിമവല്‍ ഭദ്രാനന്ദ എന്നിവരെയാണ് പൊലീസ് ആസ്ഥാനത്ത് സംഘര്‍ഷമുണ്ടാക്കാന്‍ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്തത്.

നേരത്തെ കോടതി ഇവര്‍ക്ക് ജാമ്യം നിഷേധിക്കുകയായിരുന്നു. ഉപാധികളോടെയാണ് ഇപ്പോള്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്. 15,000 രൂപയുടെ ആള്‍ജാമ്യത്തില്‍ വിട്ട ഇവരോട് ജില്ല വിട്ട് പുറത്ത് പോകരുതെന്നും കേസിനെ കുറിച്ച് സംസാരിക്കരുതെന്നും പറഞ്ഞാണ് ജാമ്യം നല്‍കിയിരിക്കുന്നത്. അതേസമയം ഷാജഹാനോട് വ്യക്തിവിരോധമില്ലെന്ന പിണറായിയുടെ പ്രസ്താവന ഷാജഹാന്റെ അമ്മ എല്‍ തങ്കമ്മ തള്ളിക്കളഞ്ഞു. ലാവ്‌ലിന്‍ കേസിലെ ഇടപെടലുമായി ബന്ധപ്പെട്ട വ്യക്തിവിരോധമാണ് തീര്‍ത്തതെന്നും തങ്കമ്മ ആവര്‍ത്തിച്ചു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍