ലീഗ് മുമ്പ് മതേതര ചിന്തയും വര്‍ഗീയ പ്രചാരണങ്ങളില്ലാതെയുമായിരുന്നു പ്രവര്‍ത്തിച്ചതെങ്കില്‍ ഇപ്പോള്‍ അങ്ങനെയല്ലെന്നും മന്ത്രി പറഞ്ഞു.
കെഎം ഷാജിയെ അയോഗ്യനാക്കിയ ഹൈക്കോടതി വിധി ലീഗിനും യൂത്ത് ലീഗിനും ദൈവം നല്‍കിയ ശിക്ഷയെന്ന് മന്ത്രി കെടി ജലീല്‍. അന്യായം പറഞ്ഞ് അപവാദം പ്രചരിപ്പിച്ച് അപമാനപ്പെടുത്താന്‍ ശ്രമിച്ചതിന് പടച്ചവന്‍ നല്‍കിയ ശിക്ഷയെന്തിനിതെന്ന് അദ്ദേഹം ന്യൂസ് 18 കേരളയോട് പ്രതികരിച്ചു.
എന്തൊക്കെയായിരുന്നു ഇവരൊക്കെ ഫേസ്ബുക്കിലും സോഷ്യല്‍മീഡിയയിലും പ്രചരിപ്പിച്ചിരുന്നത്. ഇതൊക്കെ മുകളില്‍ നിന്നൊരാള്‍ കാണുന്നുണ്ടെന്ന വിചാരം ഇവര്‍ക്കൊക്കെ ഉണ്ടാകണ്ടേ. ഏതായാലും ഇതൊക്കെ ഉന്നയിച്ച ആളുകളെയും കാത്തിരിക്കുന്നത് സമാനമായ അനുഭവങ്ങളാകുമെന്ന് ഇവരൊക്കെ മനസിലാക്കിയാല്‍ നന്നാകും’ കെടി ജലീല്‍ പറഞ്ഞു.
ലീഗ് മുമ്പ് മതേതര ചിന്തയും വര്‍ഗീയ പ്രചാരണങ്ങളില്ലാതെയുമായിരുന്നു പ്രവര്‍ത്തിച്ചതെങ്കില്‍ ഇപ്പോള്‍ അങ്ങനെയല്ലെന്നും മന്ത്രി പറഞ്ഞു. ലീഗ് സ്വന്തം കാര്യം നേടാന്‍ വേണ്ടിയും തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ വേണ്ടിയും വര്‍ഗീയ കാര്‍ഡ് ഉപയോഗിക്കുന്നു എന്നത് കുറച്ച് കാലമായി പരക്കെ നിലനില്‍ക്കുന്ന ആക്ഷേപമാണ്. മതവും വിശ്വാസവും ഇസ്ലാമും പറഞ്ഞുകൊണ്ടാണ് തെരഞ്ഞെടുപ്പുകളില്‍ അവര്‍ മുസ്ലീം ജനവിഭാഗത്തെ സ്വന്തം ഭാഗത്തേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുന്നതെന്നും ജലീല്‍ പറഞ്ഞു.
അഴിക്കോട് എംഎല്‍എ കെ എം ഷാജിയെ ഹൈക്കോടതി ഇന്ന്അ രാവിലെയാണ് അയോഗ്യനാക്കിയത്. എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന എം വി നികേഷ് കുമാറിന്റെ ഹര്‍ജിയിലാണ് നടപടി. തെരഞ്ഞെടുപ്പ് സമയത്ത് തനിക്കെതിരെ വര്‍ഗ്ഗീയ പ്രചരണം നടത്തിയെന്നായിരുന്നു പരാതി.
അഴീക്കോട് വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ആറ് വര്‍ഷത്തേക്കാണ് ഷാജിയ്ക്ക് ഹൈക്കോടതി വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. എംഎല്‍എയായി തന്നെ പ്രഖ്യാപിക്കണമെന്ന നികേഷിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. തുടര്‍ നടപടികളെടുക്കാന്‍ കോടതി തെരഞ്ഞെടുപ്പ് കമ്മിഷനും നിര്‍ദ്ദേശം നല്‍കി. കേസ് നടത്തിപ്പിന് 50,000 രൂപ നികേഷിന് നല്‍കണമെന്നും കോടതി ഉത്തരവിട്ടു.
വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ഷാജി വ്യക്തമാക്കി. വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് മുസ്ലീംലീഗും അറിയിച്ചിട്ടുണ്ട്. 2462 വോട്ടിനാണ് ഷാജി നികേഷ് കുമാറിനെ പരാജയപ്പെടുത്തിയിരുന്നത്.
തെരഞ്ഞെടുപ്പില്‍ വര്‍ഗ്ഗീയ പ്രചരണം: മുസ്ലിം ലീഗ് എംഎല്‍എ കെ എം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കി