UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കൊച്ചി മെട്രോ 30ന് ഓടിത്തുടങ്ങുമെന്ന് സര്‍ക്കാര്‍

ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയുടെ സമയം ഉടന്‍ കിട്ടുമെന്നാണ് പ്രതീക്ഷയെന്നും കടകമ്പള്ളി അറിയിച്ചു.

കൊച്ചി മെട്രോ ട്രെയിന്‍ സര്‍വീസ് ഈ മാസം 30ന് ഉദ്ഘാടനം ചെയ്യുമെന്ന് സര്‍ക്കാര്‍. മന്ത്രി കടകമ്പള്ളി സുരേന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയുടെ സമയം ഉടന്‍ കിട്ടുമെന്നാണ് പ്രതീക്ഷയെന്നും കടകമ്പള്ളി അറിയിച്ചു. ആലുവയിലായിരിക്കും ഉദ്ഘാടനം. ആലുവ മുതല്‍ പാലാരിവട്ടം വരെയാണ് തുടക്കത്തില്‍ സര്‍വീസ് നടത്തുക. ആലുവ മുതല്‍ തൃപ്പൂണിത്തുറ പേട്ട വരെയാണ് മെട്രോ ആദ്യ ഘട്ട പദ്ധതി.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍