UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബിഷപ്പിന്റെ അറസ്റ്റിനായി സമരം ചെയ്യുന്നവര്‍ സങ്കുചിത താല്‍പര്യക്കാരെന്ന് കോടിയേരി; സമരം ശക്തമാക്കി കന്യാസ്ത്രീകള്‍

അനാവശ്യമായ കോലാഹലമാണ് സമരമെന്ന പേരില്‍ ബിഷപ്പിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് നടക്കുന്നത്. ഇത്തരക്കാര്‍ സര്‍ക്കാരില്‍ നിന്ന് ഒരു ആനുകൂല്യവും പ്രതീക്ഷിക്കേണ്ടെന്നും കോടിയേരി പറഞ്ഞു.

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്നവര്‍ സങ്കുചിത താല്‍പര്യക്കാരെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കന്യാസ്ത്രീകള്‍ സമരം ശക്തമാക്കി മുന്നോട്ടുപോകുന്നതിന് ഇടയിലാണ് കോടിയേരിയുടെ പരാമര്‍ശം. അനാവശ്യമായ കോലാഹലമാണ് സമരമെന്ന പേരില്‍ ബിഷപ്പിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് നടക്കുന്നത്. ഇത്തരക്കാര്‍ സര്‍ക്കാരില്‍ നിന്ന് ഒരു ആനുകൂല്യവും പ്രതീക്ഷിക്കേണ്ടെന്നും കോടിയേരി പറഞ്ഞു. അതേസമയം ബിഷപ്പായാലും മുക്രിയായാലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ രക്ഷപ്പെടാന്‍ പോകുന്നില്ലെന്നും കോടിയേരി പറഞ്ഞു. കന്യാസ്ത്രീകളുടെ സമരത്തില്‍ ഇടപെടേണ്ട ആവശ്യമില്ലെന്നാണ് സിപിഎം എംഎല്‍എയും ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റുമായ എം സ്വരാജ് പറഞ്ഞത്. അതേസമയം സിപിഐയുടെ യുവജന സംഘടനയായ എഐവൈഎഫ് ബിഷപ്പിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് പ്രതിഷേധവുമായി രംഗത്തുണ്ട്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍