UPDATES

ട്രെന്‍ഡിങ്ങ്

ശ്വേത കോത്താരി, ഓര്‍മ്മയുണ്ടോ ഈ മുഖം? റിപ്പബ്ലിക്കില്‍ നിന്ന് രാജി വച്ച മാധ്യമപ്രവര്‍ത്തകയോട് കൂടംകുളം സമരനായകന്‍

നിങ്ങള്‍ ആരുമാകാം, ശ്വേത. നിങ്ങളുടെ ബോസ് പറഞ്ഞ പോലെ ഒരു ചാരവൃത്തിക്കാരി, ഒരു നുഴഞ്ഞുകയറ്റക്കാരി. പക്ഷെ ഒരു കാര്യം ഉറപ്പാണ്. നിങ്ങളൊരു നല്ല മാധ്യമപ്രവര്‍ത്തകയല്ല. നിങ്ങള്‍ വിതച്ചതാണ് നിങ്ങള്‍ കൊയ്യുക.

താന്‍ കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന് വേണ്ടി ചാരപ്പണി ചെയ്യുന്നയാളാണ് എന്ന് ആരോപിച്ച് അര്‍ണാബ് ഗോസ്വാമിയടക്കമുള്ളവര്‍ മാനസിക പീഡനം നടത്തിയതായും ഇതേ തുടര്‍ന്ന് റിപ്പബ്ലിക് ടിവിയില്‍ നിന്ന് രാജി വയ്ക്കുകയാണെന്നും മാധ്യമപ്രവര്‍ത്തക ശ്വേത കോത്താരി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ശ്വേത കോത്താരിക്ക് തുറന്ന കത്തെഴുതിയിരിക്കുകയാണ് കൂടംകുളം ആണവനിലയത്തിനെതാരിയ സമരത്തിന്റെ നേതാവ് എസ് പി ഉദയകുമാര്‍. നേരത്തെ തന്നേയും കുടുംബത്തേയും കുറിച്ച് വ്യാജ വിവരങ്ങളടക്കമുള്ള വാര്‍ത്ത കൊടുത്തും വീടിന് മുന്നില്‍ റിപ്പോര്‍ട്ടിംഗിനെന്ന പേരില്‍ വന്ന് നിരന്തരം ശല്യം ചെയ്തതും ചൂണ്ടിക്കാട്ടി ശ്വേത കോത്താരിക്കും റിപ്പബ്ലിക് ടിവിക്കും എംഡിയായ അര്‍ണാബ് ഗോസ്വാമിക്കും എതിരെ ഉദയകുമാര്‍ പ്രസ് കൗണ്‍സിലിന് പരാതി നല്‍കിയിരുന്നു. വ്യക്തിഹത്യ ചെയ്യപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്യുന്നതിന്റെ വിഷമവും വേദനയും ഇപ്പോള്‍ മനസിലാകുന്നുണ്ടോ എന്ന് ഉദയകുമാര്‍ ശ്വേതയോട് ചോദിക്കുന്നു. രൂക്ഷമായ ഭാഷയില്‍ ശ്വേതയേയും അര്‍ണാബിനേയും റിപ്പബ്ലിക് ടിവിയേയും കടന്നാക്രമിക്കുകയാണ് കത്തില്‍ ഉദയകുമാര്‍.

ഉദയകുമാറിന്‍റെ കത്തിന്‍റെ പൂര്‍ണരൂപം:

ശ്വേത, നിങ്ങള്‍ക്ക് എന്നെ ഓര്‍മ്മയുണ്ട് എന്ന് വിചാരിക്കുന്നു. ഏപ്രില്‍ എട്ടിന് നിങ്ങള്‍ എന്റെ വീട്ടിലെത്തിയിരുന്നു. ഞാന്‍ സൗജന്യമായി തന്ന പുസ്തകങ്ങളും എന്റെ വീട്ടുകാരുടെ ആതിഥേയത്വവും നിങ്ങള്‍ ആസ്വദിച്ചു. എന്നിട്ട് എന്നെയും എന്റെ വീട്ടുകാരേയും നിര്‍ദ്ദയമായി പിന്നില്‍ നിന്ന് കുത്തി. നിങ്ങളുടെ പേര് ശ്വേത ശര്‍മ എന്നാണെന്നും ബ്രിട്ടനിലെ കാര്‍ഡിഫ് സര്‍വകലാശാലയില്‍ ഗവേഷകയാണെന്നും എന്നോട് നുണ പറഞ്ഞു. ഡെസര്‍ട്ടേഷന്‍ തയ്യാറാക്കുന്നതിന് സഹായം വേണമെന്ന് പറഞ്ഞാണ് വന്നത്. ഏപ്രില്‍ ഒമ്പതിന് നിങ്ങള്‍ക്ക് എന്നോട് കൂടുതല്‍ കാര്യങ്ങള്‍ ചോദിക്കാനുണ്ടെന്ന് കാണിച്ച് സമയം ചോദിച്ചു. ഇതനുസരിച്ച് നിങ്ങള്‍ താമസിക്കുന്ന ഹോട്ടല്‍മുറിയില്‍ ഞാന്‍ വന്നു. കൂടംകുളം ആണവനിലയത്തിനെതിരായ സമരത്തെ സഹായിക്കാന്‍ നിങ്ങളുടെ ബ്രിട്ടീഷ് പ്രൊഫസര്‍മാര്‍ക്ക് താല്‍പര്യമുണ്ടെന്ന് പറഞ്ഞു. നിങ്ങള്‍ ഈ രണ്ട് തവണയും രഹസ്യമായി ഞാനുമായുള്ള സംഭാഷണം റെക്കോഡ് ചെയ്തിരുന്നു. മാധ്യമപ്രവര്‍ത്തനത്തിന്റേതായ യാതൊരു മര്യാദയുമില്ലാത്ത വിധമാണ് നിങ്ങള്‍ ഇത് ചെയ്തത്.

ഇപ്പോള്‍ നിങ്ങള്‍ പറയുന്നു, നിങ്ങള്‍ ചാരവൃത്തി ചെയ്യുന്നയാളാണ് എന്ന് അര്‍ണാബ് ഗോസ്വാമി സംശയിക്കുന്നു എന്ന്. ഇത് വളരെ കൗതുകകരമാണ്. നിങ്ങളുടെ ശാന്തവും മാന്യവുമായ തുടക്കത്തിലെ പെരുമാറ്റവും നന്ദികെട്ട മനോഭാവവും ക്രിമിനല്‍ ബുദ്ധിയുമെല്ലാം നിങ്ങളെ ഒരു എംപിക്ക് വേണ്ടി ചാരപ്പണി എടുക്കുന്നയാള്‍ എന്നതിലുപരി വിദേശ ഏജന്‍സികള്‍ക്ക് വേണ്ടി വരെ ചാരപ്പണി നടത്താനുള്ള കഴിവുള്ളയാളായി മാറ്റുന്നുണ്ട്. നിങ്ങളുടെ ക്രിമിനല്‍ ബോസ് നിങ്ങളെ ചാരപ്പണിക്കാരി എന്ന് വിളിച്ചപ്പോള്‍ അത് നിങ്ങള്‍ക്ക് അധിക്ഷേപവും വേട്ടയാടലുമായി തോന്നിയല്ലേ. അപ്പോള്‍ കഠിനാദ്ധ്വാനികളായ ആയിരക്കണക്കിന് ആളുകളെ വിദേശ ഫണ്ടിന് വേണ്ടി ആര്‍ത്തി മൂത്ത് നടക്കുന്നരും കത്തോലിക്കസഭയുടെ ഗൂഢാലോചനകളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നവരെന്നും മറ്റും ചിത്രീകരിച്ചപ്പോള്‍, അതും ഒരു തെളിവുമില്ലാതെ ഇത്തരത്തില്‍ വ്യാജവാര്‍ത്തകള്‍ പടച്ചുവിട്ടപ്പോള്‍ അത് ഉന്നതനിലവാരമുള്ള മാധ്യമപ്രവര്‍ത്തനമാണെന്നാണോ നിങ്ങള്‍ കരുതിയത്.

ഉദയകുമാറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്‌:

ഞാനൊരു ചാരനാണ് എന്ന് വരെയുള്ള സംശയം നിങ്ങള്‍ പ്രകടിപ്പിച്ചു. നിങ്ങള്‍ എന്റെ വീട്ടില്‍ വന്നു. മണിക്കൂറുകളോളം എന്റെ വീട്ടില്‍ ചിലവഴിച്ചു. എന്റെ വയസായ മാതാപിതാക്കളും ഭാര്യയും മക്കളും ആ വീട്ടിലുണ്ടായിരുന്നു. നിങ്ങള്‍ രഹസ്യമായി വീഡിയോ റെക്കോഡ് ചെയ്തു. ഇതല്ലേ ശരിക്കും ചാരപ്പണി? നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച്, ശശി തരൂര്‍ നിങ്ങള്‍ക്ക് പണം തരുന്നുണ്ടോ എന്നതിനെക്കുറിച്ച് ഒക്കെ നിങ്ങളുടെ സഹപ്രവര്‍ത്തകരും മേലുദ്യോഗസ്ഥരും നിങ്ങളോട് ചോദിച്ചല്ലേ? നിങ്ങളും നിങ്ങളുടെ മൂഢനായ ബോസും നിങ്ങളുടെ ചാനലിലെ ബുദ്ധിശൂന്യരായ മറ്റുള്ളവരും നിങ്ങളുടെ ചാനലും എത്ര ദിവസമാണ് ഞങ്ങളെ അപമാനിച്ചത്. ഒരു ജനങ്ങളുടെ ജീവന് ഭീഷണിയായ ആണവനിലയം അടിച്ചേല്‍പ്പിക്കുന്ന സ്വേച്ഛാധിപത്യ സര്‍ക്കാരിനെതിരെ സമരം ചെയ്യുന്നവരെ നിങ്ങള്‍ അപമാനിച്ചില്ലേ. നിങ്ങള്‍ ഞങ്ങളുടെ സാമ്പത്തിക സ്ഥിതിയും മറ്റ് വിവരങ്ങളും അന്വേഷിക്കാന്‍ ശ്രമിച്ചത് ചാര ക്യാമറകളിലൂടെയല്ലേ ശ്വേത? ഇപ്പോള്‍ നിങ്ങളുടെ കൂറ് അവര്‍ ചോദ്യം ചെയ്യുന്നു. നിങ്ങളുടെ ട്വിറ്റര്‍ പ്രൊഫൈലില്‍ കവര്‍ പിക്ചറായി കാണുന്ന ചിത്രത്തിലെ പ്രശസ്തമായ കവിത കൂറിനെക്കുറിച്ചല്ലേ പറയുന്നത്. കൊള്ളാം രസമുണ്ട്. ആ വാക്കിന്റെ അര്‍ത്ഥം നിങ്ങള്‍ക്ക് അറിയാമോ? ഇപ്പോള്‍ ആരും നിങ്ങളെ കേള്‍ക്കാന്‍ തയ്യാറാകുന്നില്ല എന്ന് പറഞ്ഞ് നിങ്ങള്‍ കരയുന്നു. ഇത് നിങ്ങളെ വേദനിപ്പിക്കുന്നുണ്ട്. അല്ലേ, ശ്വേത? അര്‍ണാബും വെറി പിടിച്ച അയാളുടെ ഭ്രാന്തന്‍ സംഘവും നിങ്ങളെ തേജോവധം ചെയ്തപ്പോള്‍ വിഷമം തോന്നുന്നുണ്ടല്ലേ? മറ്റ് മനുഷ്യര്‍ക്കും ഇത്തരം വികാരങ്ങളുണ്ട് എന്ന് മനസിലാക്കുക.

മേയ് 30ന് നിങ്ങള്‍ ഒരു സ്‌റ്റേഷന്‍ ഹൗസ് ഓഫീസറെ ഒളിക്യാമറ ഓപ്പറേഷന് വിധേയമാക്കി. നിങ്ങള്‍ എസ്എച്ച്ഒയുമായി കൊഞ്ചിക്കുഴഞ്ഞ് നടക്കുകയായിരുന്നു എന്നല്ലേ നിങ്ങളുടെ എഡിറ്റര്‍ പറഞ്ഞത്. നിങ്ങള്‍ തമ്മിലുള്ള സംഭാഷണം പുറത്തുവിടുമെന്നാണ് എഡിറ്റര്‍ പറയുന്നത്. നിങ്ങളുടെ കരിയര്‍ നശിപ്പിക്കുമെന്നും. നിങ്ങള്‍ എന്തായിരിക്കും സംസാരിച്ചിട്ടുണ്ടാവുക എന്നാണ് ഞാന്‍ ആലോചിക്കുന്നത്. ആരുടെയെങ്കിലും കരിയര്‍, ജീവിതം ഒക്കെ നശിപ്പിക്കുന്നതിനെക്കുറിച്ച് ആയിരിക്കും എന്നാണ് ഞാന്‍ വിചാരിക്കുന്നത്. നിങ്ങളുടെ നാറിയ സ്റ്റിംഗ് ഓപ്പറേഷനെക്കുറിച്ച് അറിഞ്ഞ എന്റെ മകന്‍ എന്നോട് പറഞ്ഞത് “ആ സ്ത്രീ അച്ഛനെ കൊല്ലുമായിരുന്നു” എന്നാണ്. ഇത്തരത്തിലുള്ള കൊലപാതകം നടത്തുന്നവര്‍ കൊലപാതകം നടത്താനും മടിക്കില്ല.

പക്ഷെ നിങ്ങള്‍ ഇപ്പോള്‍ നിങ്ങളുടെ പഴയ സ്ഥാപനത്തിന് നന്ദി പറയുകയാണ്. നിങ്ങള്‍ക്ക് വലിയ അനുഭവവും അവസരവുമാണ് ഈ ചാനല്‍ ഒരുക്കിയതെന്ന് പറയുന്നു. എന്തിനുള്ള അവസരം അവര്‍ നിങ്ങളോട് ചെയ്ത അതേ കാര്യം മറ്റുള്ളവരോട് ചെയ്യാനുള്ള അവസരമോ മറ്റുള്ളവരോട് ചെയ്ത തെറ്റുകളില്‍ നിങ്ങള്‍ യാതൊരു പശ്ചാത്താപവും ഇതുവരെ പ്രകടിപ്പിച്ചിട്ടില്ല. മേയ് 30ന് നിങ്ങള്‍ ഒരു സ്‌റ്റേഷന്‍ ഹൗസ് ഓഫീസറെ ഒളിക്യാമറ ഓപ്പറേഷന് വിധേയമാക്കി. നിങ്ങള്‍ എസ്എച്ച്ഒയുമായി കൊഞ്ചിക്കുഴഞ്ഞ് നടക്കുകയായിരുന്നു എന്നല്ലേ നിങ്ങളുടെ എഡിറ്റര്‍ പറഞ്ഞത്. നിങ്ങള്‍ തമ്മിലുള്ള സംഭാഷണം പുറത്തുവിടുമെന്നാണ് എഡിറ്റര്‍ പറയുന്നത്. നിങ്ങളുടെ കരിയര്‍ നശിപ്പിക്കുമെന്നും. നിങ്ങള്‍ എന്തായിരിക്കും സംസാരിച്ചിട്ടുണ്ടാവുക എന്നാണ് ഞാന്‍ ആലോചിക്കുന്നത്. ആരുടെയെങ്കിലും കരിയര്‍, ജീവിതം ഒക്കെ നശിപ്പിക്കുന്നതിനെക്കുറിച്ച് ആയിരിക്കും എന്നാണ് ഞാന്‍ വിചാരിക്കുന്നത്.

നിങ്ങളുടെ നാറിയ സ്റ്റിംഗ് ഓപ്പറേഷനെക്കുറിച്ച് അറിഞ്ഞ എന്റെ മകന്‍ എന്നോട് പറഞ്ഞത് “ആ സ്ത്രീ അച്ഛനെ കൊല്ലാന്‍ പോലും മടിക്കില്ലായിരുന്നു എന്നാണ്. ഇത്തരത്തിലുള്ള കൊലപാതകം നടത്തുന്നവര്‍ കൊലപാതകം നടത്താനും മടിക്കില്ല. ഞാന്‍ അനുഭവിച്ച മാനസികപീഡനം സമാനതകളില്ലാത്തതാണ് എന്ന് നിങ്ങള്‍ പറയുന്നു. ആ പറഞ്ഞത് എനിക്കിഷ്ടപ്പെട്ടു. നിങ്ങളും നിങ്ങളുടെ ക്രിമിനല്‍ ബോസുമാരും എന്നെപ്പോലുള്ളവരോട് ചെയ്തത് എന്താണ് എന്ന് ഇപ്പോള്‍ മനസിലാകുന്നുണ്ടോ ഒരു കണ്ണാടിക്ക് മുന്നില്‍ നിന്ന് നിങ്ങള്‍ പറഞ്ഞ കാര്യങ്ങള്‍ വീണ്ടും ഉറക്കെപ്പറയൂ. ചിലപ്പോള്‍ മനസിലായേക്കും.

പക്ഷെ നിങ്ങള്‍ ഇപ്പോള്‍ നിങ്ങളുടെ പഴയ സ്ഥാപനത്തിന് നന്ദി പറയുകയാണ്. നിങ്ങള്‍ക്ക് വലിയ അനുഭവവും അവസരവുമാണ് ഈ ചാനല്‍ ഒരുക്കിയതെന്ന് പറയുന്നു. എന്തിനുള്ള അവസരം അവര്‍ നിങ്ങളോട് ചെയ്ത അതേ കാര്യം മറ്റുള്ളവരോട് ചെയ്യാനുള്ള അവസരമോ മറ്റുള്ളവരോട് ചെയ്ത തെറ്റുകളില്‍ നിങ്ങള്‍ യാതൊരു പശ്ചാത്താപവും ഇതുവരെ പ്രകടിപ്പിച്ചിട്ടില്ല. അര്‍ണാബും സംഘവും ചാനലിലെ ജീവനക്കാരെ പീഡിപ്പിക്കുന്നതില്‍ മാത്രമേ നിങ്ങള്‍ക്ക് പരാതിയുള്ളൂ. അത് നിര്‍ത്തണം എന്ന് മാത്രമേ നിങ്ങള്‍ പറയുന്നുള്ളൂ. അവര്‍ അത് നിര്‍ത്തിയാല്‍ പിന്നെ നിങ്ങള്‍ക്ക് അര്‍ണാബും അതുപോലെയുള്ള തീവ്രദേശീയവാദികളെന്ന് അവകാശപ്പെടുന്നവരെല്ലാം നല്ലവരാണോ? നിങ്ങള്‍ ആരുമാകാം, ശ്വേത. നിങ്ങളുടെ ബോസ് പറഞ്ഞ പോലെ ഒരു ചാരവൃത്തിക്കാരി, ഒരു നുഴഞ്ഞുകയറ്റക്കാരി. പക്ഷെ ഒരു കാര്യം ഉറപ്പാണ്. നിങ്ങളൊരു നല്ല മാധ്യമപ്രവര്‍ത്തകയല്ല. നിങ്ങള്‍ വിതച്ചതാണ് നിങ്ങള്‍ കൊയ്യുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍