UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കെഎസ്ആര്‍ടിസി സമരം പിൻവലിച്ചു: ഡ്യൂട്ടി പരിഷ്‌‌കരണത്തിലെ അപാകതകള്‍ പരിഹരിക്കും

സംയുക്ത ട്രേഡ് യുണിയന്‍ ഉന്നയിച് ആവശ്യങ്ങളോട് അനുഭാവപൂര്‍ണമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് ട്രേഡ് യൂണിയന്‍ നേതാക്കള്‍ അഭിപ്രായപ്പെട്ടു.

കെഎസ്ആര്‍ടിസി ജീവനക്കാര്‍ നാളെ മുതൽ നടത്താനിരുന്ന അനിശ്ചിത കാല സമരം പിന്‍വലിച്ചു. ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രനുമായി സംഘടന പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. സിംഗിൾ ഡ്യൂട്ടി പരിഷ്കരണത്തിലെ അപാകത ഗതാഗത സെക്രട്ടറി പഠിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് നൽകും. പരിച്ചുവിട്ട 141 ജീവനക്കാരെ തിരിച്ചെടുക്കുന്ന കാര്യവും പരിശോധിക്കും. തൊഴിലാളികളുടെ അപേക്ഷകൾ പരിശോധിച്ച് എംഡി തീരുമാനമെടുക്കും. ശേഷിക്കുന്ന പ്രശ്നങ്ങളില്‍ 17 ന് സെക്രട്ടറിതല ചർച്ച നടത്തും.

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ട്രേഡ് യൂണിയനുകളുടെ സംയുക്ത സമരസമിതി ചൊവ്വാഴ്ച മുതല്‍ അനിശ്ചിതകാല പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നു.

തൊഴിലാളി യുണിയനുകൾ പ്രഖ്യാപിച്ച സമരം ഹൈക്കോടതി നേരത്തേ തടഞ്ഞിരുന്നു. പ്രളയശേഷമുള്ള പുനരുദ്ധാരണ പ്രവർത്തനം നടക്കുന്ന സമയത്തു പണിമുടക്ക് അനുവദിക്കാനാവില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.എന്നാൽ സംഘടനകൾ പണിമുടക്കുമായി മുന്നോട്ടു പോകുകയായിരുന്നു. ഈ സാഹചര്യത്തിലാണ് നേതാക്കളുമായി ഗതാഗതമന്ത്രി ചര്‍ച്ച നടത്തിയത്.

മന്ത്രി ടി.പി.രാമകൃഷ്ണൻ, കെഎസ്ആർടിസി എംഡി ടോമിൻ തച്ചങ്കരി, വൈക്കം വിശ്വന്‍, സി കെ ഹരികൃഷ്ണന്‍ (കെഎസ്ആര്‍ടിഇഎസിഐടിയു), തമ്പാനൂര്‍ രവി, ആര്‍ ശശിധരന്‍ (ഐഎന്‍ടിയുസി), എം ശിവകുമാര്‍, എം ജി രാഹുല്‍ (എഐടിയുസി), സണ്ണി തോമസ്, ആര്‍ അയ്യപ്പന്‍ (ഡ്രൈവേഴ്‌സ് യൂണിയന്‍) തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

അതെ സമയം സംയുക്ത ട്രേഡ് യുണിയന്‍ ഉന്നയിച്ച ആവശ്യങ്ങളോട് അനുഭാവപൂര്‍ണമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് ട്രേഡ് യൂണിയന്‍ നേതാക്കള്‍ അഭിപ്രായപ്പെട്ടു.

10,000 കോടിയിലേറെ ആസ്തി, 3000 കോടി ബാധ്യത; പലിശ കൊടുത്ത് മുടിയുന്ന കെഎസ്ആര്‍ടിസി

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍