UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഗതാഗത മന്ത്രിയുമായുള്ള ചര്‍ച്ച വിജയം: കെഎസ്ആര്‍ടിസി സമരം പിന്‍വലിച്ചു

ഗതാഗത മന്ത്രി തോമസ്‌ ചാണ്ടിയുമായി തിരുവനന്തപുരത്ത് നടത്തിയെ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം.

കെഎസ്ആര്‍ടിസി മെക്കാനിക്കല്‍ ജീവനക്കാരുടെ സമരം പിന്‍വലിച്ചു. ഗതാഗത മന്ത്രി തോമസ്‌ ചാണ്ടിയുമായി തിരുവനന്തപുരത്ത് നടത്തിയെ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. ഷിഫ്റ്റിലെ അപാകതകള്‍ പരിഹരിക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കിയതായി യൂണിയനുകള്‍ അവകാശപ്പെട്ടു.

തുടര്‍ച്ചയായി നൈറ്റ് ഡ്യൂട്ടി ഉണ്ടാകില്ല. 48 മണിക്കൂറില്‍ കൂടുതല്‍ തുടര്‍ച്ചയായി ജോലി ചെയ്യേണ്ട സാഹചര്യം ഉണ്ടാകില്ല. രണ്ട് ദിവസം തുടര്‍ച്ചയായി ജോലി ചെയ്യേണ്ട സാഹചര്യം ഉണ്ടായാല്‍ അടുത്ത ദിവസം അവധിയായിരിക്കും. എട്ട് മണിക്കൂറുള്ള മൂന്ന് ഷിഫ്റ്റ് ഉണ്ടാകും. ഇതിന് പുറമെ ആവശ്യം അനുസരിച്ച് രാത്രി ഏഴ് മണി മുതല്‍ രാവിലെ ഏഴ് വരെ പ്രത്യേക ഷിഫ്റ്റ്‌ ഉണ്ടായേക്കും. രാത്രി സമയത്ത് കൂടുതല്‍ മെക്കാനിക്കല്‍ ജോലി ആവശ്യമുള്ളതിനാലാണ് ഇത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍