UPDATES

ന്യൂസ് അപ്ഡേറ്റ്സ്

“പിണറായി എന്ന പട്ടി കുരച്ചാല്‍ ഏറ്റു കുരയ്ക്കും പട്ടികളെ”: പ്രകോപന മുദ്രാവാക്യവുമായി ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെതിരെ കെഎസ്‌യു മാര്‍ച്ച്, സെക്രട്ടറിയേറ്റ് പരിസരം യുദ്ധക്കളം

നിരവധി പ്രവര്‍ത്തകര്‍ക്ക് പരുക്ക്

ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കരുത് എന്നാവശ്യപ്പെട്ട് കെ എസ് യു നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ അക്രമം. കെ എസ് യു പ്രവര്‍ത്തകര്‍ പോലീസിന് നേരെ കല്ലെറിഞ്ഞു. തുടര്‍ന്ന് പോലീസ് ലാത്തിചാര്‍ജ്ജ് ചെയ്യുകയായിരുന്നു. ലാത്തി ചര്‍ജ്ജില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. പോലീസ് ടിയര്‍ ഗ്യാസും ജല പീരങ്കിയും പ്രയോഗിച്ചും. തുടര്‍ന്ന് പ്രവര്‍ത്തകരെ പോലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി. പരുക്കേറ്റ പ്രവര്‍ത്തകരെ മറ്റ് കെ എസ് യു പ്രവര്‍ത്തകര്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

കെ പി സി സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രനാണ് സമരം ഉദ്ഘാടനം ചെയ്തത്. ഷാഫി പറമ്പില്‍, റോജി ജോണ്‍ അടക്കമുള്ള നേതാക്കള്‍ സമര വേദിയില്‍ ഉണ്ടായിരുന്നു. നേതാക്കള്‍ മടങ്ങിയ ഉടനെ പ്രവര്‍ത്തകര്‍ പോലീസ് ബാരിക്കേഡ് തകര്‍ക്കന്‍ ശ്രമിക്കുകയായിരുന്നു.

പോലീസ് ലാത്തിചാര്‍ജ്ജ് ആരംഭിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകര്‍ ‘പിണറായി എന്ന പട്ടി കുരച്ചാല്‍ എറ്റ് കുരയ്ക്കും പട്ടികളെ’ തുടങ്ങിയ മുദ്രാവാക്യവുമായി പോലീസിനെതിരെ രംഗത്തെത്തി.

Read More: മായാവതിയുടെ ബി എസ് പിയെ നക്സല്‍ സംഘടനയാക്കി കേരള പോലീസ്, ഹിന്ദുത്വ സംഘടനകള്‍ക്ക് ശുദ്ധിപത്രം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍