UPDATES

ന്യൂസ് അപ്ഡേറ്റ്സ്

“സുപ്രീം കോടതി ജഡ്ജിയുടെ തലക്ക് വെളിവില്ല”: വിവാഹേതര ബന്ധ, ശബരിമല വിധികള്‍ക്കെതിരെ കെ സുധാകരന്‍

ഇന്ത്യയുടെ അടിസ്ഥാനം കുടുംബ ബന്ധങ്ങളാണെന്നും അനാവശ്യമായി എന്തിലും ഏതിലും കോടതി കയറി ഇടപെടുകയാണെന്നും സുധാകരന്‍ പറഞ്ഞു.

വിവാഹേതര ലൈംഗികബന്ധം കുറ്റകരമല്ലെന്നും ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്നുമുള്ള സുപ്രീം കോടതി വിധികള്‍ക്കെതിരെ കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ സുധാകരന്‍. തലയ്ക്ക് വെളിവില്ലാത്ത ജഡ്ജിയാണ് വിവാഹേതര ബന്ധം ക്രിമിനല്‍ കുറ്റമല്ലെന്ന് വിധിച്ചത് എന്ന് സുധാകരന്‍ അഭിപ്രായപ്പെട്ടു. ഈ വിധി പുനപരിശോധിക്കണം. ഇന്ത്യയുടെ അടിസ്ഥാനം കുടുംബ ബന്ധങ്ങളാണെന്നും അനാവശ്യമായി എന്തിലും ഏതിലും കോടതി കയറി ഇടപെടുകയാണെന്നും സുധാകരന്‍ പറഞ്ഞു.

ശബരിമലയിലെ സ്ത്രീപ്രവേശന വിധി പുനപരിശോധിക്കണമെന്നും കെ സുധാകരന്‍ ആവശ്യപ്പെട്ടു. ക്ഷേത്ര വിശ്വാസികള്‍ തീരുമാനിക്കേണ്ട കാര്യങ്ങള്‍ കോടതി തീരുമാനിക്കേണ്ടെന്നും സുധാകരന്‍ പറഞ്ഞു. ശബരിമല സ്ത്രീ പ്രവേശനത്തില്‍ വിധി അംഗീകരിക്കുന്നതായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞിരുന്നു. വിധിയെക്കുറിച്ച് കൂടുതല്‍ ഇവര്‍ പ്രതികരിച്ചിരുന്നില്ല. അതേസമയം സുപ്രീം കോടതി വിധിയും ആചാരുഷ്ഠാനങ്ങളും പാലിക്കാന്‍ കഴിയുന്ന വിധത്തില്‍ സമന്വയം വേണമെന്ന് മുന്‍ മുഖ്യമന്ത്രിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ ചാണ്ടി അഭിപ്രായപ്പെട്ടു.

വിവാഹേതര ബന്ധം: വ്യക്തിസ്വതന്ത്ര്യമുണ്ട് എന്ന് കരുതി എന്തും ചെയ്യാന്‍ കഴിയില്ല-പി കെ ശ്രീമതി ടീച്ചര്‍

കാണിക്ക വഞ്ചിയില്‍ പണം ഇടരുത്; ദേവസ്വം ബോര്‍ഡിനെതിരായ സുരേഷ് ഗോപിയുടെ പഴയ പ്രസംഗം ശബരിമല വിധിയുടെ പശ്ചാത്തലത്തില്‍ വൈറലാവുന്നു

‘ശബരിമലയ്ക്കൊപ്പം, സുപ്രീം കോടതിക്കു വേണ്ടി പ്രാര്‍ത്ഥിക്കും’; ഉമ്മന്‍ചാണ്ടിയുടെ എഫ് ബി പോസ്റ്റിനെ ട്രോളി സോഷ്യല്‍ മീഡിയ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍