UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കന്നുകാലികളെ കൊല്ലുന്നത് തടഞ്ഞ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിനെ സ്വാഗതം ചെയ്യുന്നതായി കെ സുരേന്ദ്രന്‍

യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയാണ് കേരളത്തില്‍ അറവുശാലകള്‍ പ്രവര്‍ത്തിക്കുന്നത്

കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് എന്തുകൊണ്ടും നല്ലതാണെന്നും യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയാണ് കേരളത്തില്‍ അറവുശാലകള്‍ പ്രവര്‍ത്തിക്കുന്നതെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍.

കന്നുകാലികളെ കൊല്ലുന്നത് തടഞ്ഞ് കൊണ്ട് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന വിജ്ഞാപനത്തെ ഇരുകയ്യും നീട്ടി സ്വീകരിക്കുകയാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു. കേരളം പോലുള്ള സംസ്ഥാനത്ത് വലിയ തോതിലാണ് കന്നുകാലികള്‍ പീഡിപ്പിക്കപ്പെടുന്നത്. ഇത് നിരോധിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞുകഴിഞ്ഞു. പല സംസ്ഥാനങ്ങളിലും വളരെ മുന്നെ ഇത്തരം മൃഗപീഡനങ്ങള്‍ നിരോധിച്ചിട്ടുണ്ട്. ഗോവധ നിരോധന നിയമം കൊണ്ടുവരിക എന്ന് ബിജെപി സര്‍ക്കാരിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നുവെന്നും സുരേന്ദ്രന്‍ പറഞ്ഞു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍