UPDATES

കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷയ്ക്ക് സ്റ്റേ തുടരും: പാകിസ്ഥാന്‍ വാദം തള്ളി അന്താരാഷ്‌ട്ര കോടതി വിധി

ജാദവിന് നിയമ, നയതന്ത്ര സഹായങ്ങള്‍ കിട്ടാന്‍ അര്‍ഹതയുണ്ടെന്ന് കോടതി വ്യക്തമാക്കി.

പാക്കിസ്ഥാനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ഇന്ത്യക്കാരന്‍ കുല്‍ഭൂഷണ്‍ ജാദവിന്‍റെ വധശിക്ഷ ഹേഗിലെ അന്താരാഷ്‌ട്ര നീതിന്യായ കോടതി. കുല്‍ഭൂഷണ്‍ ജാദവിന് കോണ്‍സുലര്‍ സഹായം നേടാനുള്ള അവസരം നിഷേധിച്ചത് അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ഈ കേസില്‍ അന്താരാഷ്ട്ര കോടതിക്ക് ഇടപെടാന്‍ അവകാശമില്ലെന്ന പാകിസ്ഥാന്റെ വാദം ഐസിജെ തള്ളി. ജാദവിന് നിയമ, നയതന്ത്ര സഹായങ്ങള്‍ കിട്ടാന്‍ അര്‍ഹതയുണ്ടെന്ന് കോടതി വ്യക്തമാക്കി. അതേസമയം വിയന്ന കണ്‍വെന്‍ഷന്റെ ലംഘനമാണ് പാകിസ്ഥാന്‍ നടത്തിയിരിക്കുന്നതെന്ന് ഇന്ത്യയുടെ വാദവും കോടതി അംഗീകരിച്ചില്ല.

ജസ്റ്റിസ് റോണി അബ്രഹാമാണ് വിധി പ്രഖ്യാപിച്ചത്. ഹരീഷ് സാല്‍വെയാണ് ഇന്ത്യക്ക് വേണ്ടി ഹാജരായത്. ഇന്ത്യയുടേത് ഗൂഢ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള നീക്കമെന്ന് പാകിസ്ഥാന്‍ ആരോപിച്ചപ്പോള്‍ കെട്ടിച്ചമച്ച വിവരങ്ങളാണ് പാകിസ്ഥാന്‍ കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നതെന്ന് ഇന്ത്യ വാദിച്ചു. 11 അംഗ ബഞ്ചാണ് വിധി പ്രസ്താവിച്ചത്. കുല്‍ഭൂഷണ്‍ ജാദവ് കുട്ടാസമ്മതം നടത്തിയതായുള്ള പാകിസ്ഥാന്‍ വാദവും ഇതിന്‍റെ വീഡിയോ പരിശോധിക്കണമെന്ന ആവശ്യവും കോടതി അംഗീകരിച്ചില്ല. കോടതി അന്തിമ തീരുമാനം എടുക്കുന്നത് വരെ വധശിക്ഷ നടപ്പാക്കാന്‍ പാടില്ലെന്നാണ് പാകിസ്ഥാനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

നേരത്തെ കുല്‍ഭൂഷന്റെ വധശിക്ഷ അന്താരാഷ്ട്ര കോടതി സ്‌റ്റേ ചെയ്തിരുന്നു. 2016 മാര്‍ച്ചിലാണ് ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ ചാരവൃത്തി നടത്തിയെന്നും വിഘടനവാദം പ്രോത്സാഹിപ്പിച്ചെന്നും കലാപത്തിന് ശ്രമിച്ചെന്നും ആരോപിച്ച് കുല്‍ഭൂഷണ്‍ ജാദവിനെ പാക് സൈന്യം അറസ്റ്റ് ചെയ്തത്. മുന്‍ ഇന്ത്യന്‍ നാവികസേന ഉദ്യോഗസ്ഥനായ കുല്‍ഭൂഷണ്‍ ജാദവ് റോ ചാരനാണെന്നാണ് പാക് ആരോപണം. പാകിസ്ഥാന്‍ സൈനിക കോടതിയാണ് കുല്‍ഭൂഷണ്‍ ജാദവിന് വധശിക്ഷ വിധിച്ചത്. കുല്‍ഭൂഷണ്‍ ജാദവുമായി ബന്ധപ്പെടണമെന്ന ഇന്ത്യയുടെ ആവശ്യം പാകിസ്ഥാന്‍ തുടര്‍ച്ചയായി തള്ളുകയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍