UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കുമാരി ബീനയെ സെന്‍കുമാര്‍ മാറ്റിയത് പരാതി പൂഴ്ത്തിയെന്ന്‍ കണ്ടെത്തിയതിനാല്‍

കാരാട്ട് റസാഖ്, ഡിജിപിയായിരുന്ന ലോക്‌നാഥ് ബെഹ്രക്ക് നല്‍കിയ പരാതി കോണ്‍ഫിഡന്‍ഷ്യല്‍ വിഭാഗത്തിലേക്ക് കൈമാറിയെങ്കിലും തുടര്‍നടപടി സ്വീകരിക്കാതെ പൂഴ്ത്തുകയായിരുന്നു.

കേരള പൊലീസിലെ രഹസ്യാന്വേഷണവിഭാഗമായ ടി ബ്രാഞ്ചില്‍ നിന്ന് ജൂനിയര്‍ സൂപ്രണ്ട് കുമാരി ബീനയെ മാറ്റിയത് നടപടിയുടെ ഭാഗമായെന്ന് സൂചന. കൊടുവള്ളി എംഎല്‍എ കാരാട്ട് റസാഖ് തനിക്ക് വധഭീഷണിയുണ്ടെന്ന് കാണിച്ച് പൊലീസിന് നല്‍കിയ പരാതി പൂഴ്ത്തിയതാണ് കുമാരി ബീനയെ ടി ബ്രാഞ്ചില്‍ നിന്ന് മാറ്റാന്‍ കാരണമെന്നാണ് വിവരം.

കാരാട്ട് റസാഖ്, ഡിജിപിയായിരുന്ന ലോക്‌നാഥ് ബെഹ്രക്ക് നല്‍കിയ പരാതി കോണ്‍ഫിഡന്‍ഷ്യല്‍ വിഭാഗത്തിലേക്ക് കൈമാറിയെങ്കിലും തുടര്‍നടപടി സ്വീകരിക്കാതെ പൂഴ്ത്തുകയായിരുന്നു. ഈ വര്‍ഷം ജനുവരിയില്‍ നല്‍കിയ പരാതി തുടര്‍നടപടി സ്വീകരിക്കാതെ ഇപ്പോഴും പൂഴ്ത്തി വച്ചിരിക്കുകയാണെന്ന് സെന്‍കുമാര്‍ കണ്ടെത്തിയതോടെയാണ് കുമാരി ബീനയെ മാറ്റിയത്. തന്നെ അന്യായമായി സ്ഥലം മാറ്റിയെന്നാരോപിച്ച് കുമാരി ബീന ഇന്ന് അഭ്യന്തരസെക്രട്ടറിയ്ക്ക് പരാതി നല്‍കിയിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍