UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇനി ‘ഡോ. കുമ്മനം രാജശേഖരൻ’: ഡോക്ടറേറ്റ് സ്വന്തമാക്കി മിസോറാം ഗവർണർ

ഫെബ്രുവരിയില്‍ സര്‍വ്വകലാശാല ക്യാമ്പസില്‍ നടത്തുന്ന ചടങ്ങില്‍ ബിരുദദാനം നടക്കും.

മിസോറാം ഗവർണറും മുൻ ബി ജെ പി കേരള അധ്യക്ഷനുമായ കുമ്മനം രാജശേഖരന് ഡിലിറ്റ് ബിരുദം. രാജസ്ഥാനിലെ ശ്രീജഗദീഷ്പ്രസാദ് ജബര്‍മല്‍ തിബ്രേവാല സര്‍വ്വകലാശാല ആണ് അദ്ദേഹത്തെ ഡിലിറ്റ് ബിരുദം നല്‍കി ആദരിക്കുന്നത്. മിസോറാം ഗവര്‍ണറുടെ വസതിയില്‍ നിന്നുള്ള വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്.

വിവിധ മേഖലകളിലെ സംഭാവനകള്‍ പരിഗണിച്ചാണ് ഡിലിറ്റ് നല്‍കുന്നതെന്ന് സര്‍വ്വകലാശാലയുടെ മേല്‍നോട്ടം വഹിക്കുന്ന രാജസ്ഥാനി സേവാ സംഘിന്റെ ചെയര്‍പേഴ്‌സണ്‍ ഡോ. വിനോദ് തിബ്രേവാല വ്യക്തമാക്കിയിട്ടുണ്ട്.

സാമൂഹ്യ, സാംസ്‌കാരിക, ആധ്യാത്മിക, രംഗങ്ങളിൽ നല്‍കിയ വിവിധ സേവനങ്ങള്‍, മാധ്യമ മേഖലയില്‍ അടക്കം നടത്തിയ പ്രവര്‍ത്തനങ്ങള്‍ എന്നിവ കണക്കിലെടുത്താണ് ബിരുദദാനമെന്നും തിബ്രേവാല അറിയിച്ചു. ഫെബ്രുവരിയില്‍ സര്‍വ്വകലാശാല ക്യാമ്പസില്‍ നടത്തുന്ന ചടങ്ങില്‍ ബിരുദദാനം നടക്കും.

ഉയര്‍ന്നു പറക്കുന്ന പക്ഷി അഥവ ആറന്മുളയില്‍ അപകടത്തില്‍പ്പെട്ട കുമ്മനം

കടുംകാവി രാഷ്ട്രീയം കുമ്മനം വഴി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍