UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തെലങ്കാനയില്‍ ഇടത് സ്ഥാനാര്‍ത്ഥിയായി ട്രാന്‍സ്‌ജെന്‍ഡറും

സിപിഎം സ്റ്റേറ്റ് സെക്രട്ടറി തമിനേനി വീരഭദ്രമാണ് സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്തുവിട്ടത്.

തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഐ എം നേതൃത്വം നല്‍കുന്ന ബഹുജന്‍ ലെഫ്റ്റ് ഫ്രണ്ട് മുന്നണിയുടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ട്രാന്‍സ്‌ജെന്‍ഡറും. ആക്ടിവിസ്റ്റ് കൂടിയായ ചന്ദ്രമുഖി മുവ്വലയാണ് ഹൈദരാബാദിലെ ഗോഷാമഹല്‍ മണ്ഡലത്തില്‍ നിന്നും ജനവിധി തേടുന്നത്. ബിജെപി എംഎല്‍എ രാജാ സിങ്ങിനെയാണ് ചന്ദ്രമുഖി നേരിടുന്നത്. സിപിഎം സ്റ്റേറ്റ് സെക്രട്ടറി തമിനേനി വീരഭദ്രമാണ് സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്തുവിട്ടത്.

അതെ സമയം കോണ്‍ഗ്രസ് 10 പേരടങ്ങുന്ന സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്ത് വിട്ടു. 14 സീറ്റ് ആവശ്യപ്പെട്ടിടത്ത് 3 സീറ്റ് മാത്രമാണ് നല്‍കിയതെന്നും അതിനാല്‍ പാര്‍ട്ടി വിടുന്നത് സംബന്ധിച്ച് ആലോചിക്കുമെന്നും മുസ്‍ലിം നേതാക്കള്‍ ഭീഷണി മുഴക്കിയിട്ടുണ്ട്. 74 മണ്ഡലങ്ങളിലാണ് കോണ്‍ഗ്രസിന് സ്ഥാനാര്‍ത്ഥികളായിട്ടുള്ളത്. 119 സീറ്റില്‍ 94 എണ്ണത്തിലാണ് കോണ്‍ഗ്രസ് മത്സരിക്കുക. ബാക്കി സീറ്റുകള്‍ സഖ്യ കക്ഷികളായ ടി.ഡി.പി, ടി.ജെ.എസ്, സി.പി.ഐ എന്നിവര്‍ക്ക് നല്‍കും.

സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ ഐക്യനിരയുടെ ഭാഗമായി സി.പി.ഐ നില്‍ക്കുമ്പോള്‍ 28 സാമൂഹിക-രാഷ്ട്രീയ സംഘടനകളുടെ കൂട്ടായ്മയായ ബഹുജൻ ലെഫ്റ്റ് ഫ്രണ്ടിനാണ് സി.പി.എം നേതൃത്വം നല്‍കുന്നത്. ബഹുജൻ ലെഫ്റ്റ് ഫ്രണ്ട് 119 സീറ്റിലും മത്സരിക്കുന്നുണ്ട്.

പട്ടേല്‍ പ്രതിമ ‘നാഷണല്‍ വേസ്റ്റ്’; 3000 കോടി തിരിച്ചുപിടിക്കാന്‍ വേണ്ടത് കുറഞ്ഞത് 70 വര്‍ഷം

15 മിനുട്ട് ഏതെങ്കിലുമൊരു സ്‌റ്റേജില്‍ റാഫേല്‍ സംവാദത്തിന് തയ്യാറാണോ? മോദിയെ വെല്ലുവിളിച്ച് രാഹുല്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍