ഭാര്യ ഐശ്വര്യ റായിയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തണം എന്ന് ആവശ്യപ്പെട്ട് കോടതിയില്‍ നല്‍കിയിരുന്ന ഹര്‍ജിയില്‍ നിന്ന് ലാലു പ്രസാദ് യാദവിന്റെ മകന് തേജ്പ്രതാപ് യാദവ് പിന്മാറി. ബിഹാര്‍ മുന്‍ മന്ത്രി കൂടിയായ തേജ്പ്രതാപ് യാദവ് വിവാഹിതനായി ആറ് മാസത്തിനകം വിവാഹമോചന ഹര്‍ജിയുമായി പാറ്റ്നയിലെ കുടുംബ കോടതിയെ സമീപിച്ചിരുന്നു. അതേസമയം വിവാഹമോചനത്തില്‍ നിന്ന് പിന്മാറാന് വീട്ടുകാരും സുഹൃത്തുക്കളും തേജ് പ്രതാപിനെ നിര്ബന്ധിച്ചുവരുകയായിരുന്നു. ആര്‍ജെഡി എംഎല്‍എ ചന്ദ്രിക റായിയുടെ മകളും മുന്‍ മുഖ്യമന്ത്രി ദരോഗ പ്രസാദ് റായിയുടെ കൊച്ചുമകളുമാണ് ഐശ്വര്യ റായ്.
വീട്ടുകാരുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് വിവാഹം കഴിച്ചതെന്നും ഐശ്വര്യ റായിയുമായി ഒത്തുപോകാന്‍ കഴിയില്ല എന്നുമാണ് തേജ്പ്രതാപ് പറഞ്ഞത്. കുടുംബത്തിന്റേയും പാര്‍ട്ടിയുടേയും രാഷ്ട്രീയ താല്പര്യങ്ങള്ക്ക് വേണ്ടി തന്നെ ബലിയാടാക്കുകയായിരുന്നു എന്നാണ് തേജ്പ്രതാപ് നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. തേജ് പ്രതാപ് ഹൈസ്കൂള്‍ വിദ്യാഭ്യാസം മാത്രം നേടിയയാളാണ്. ഐശ്വര്യ റായ് മാനേജ്മെന്റ് ബിരുദധാരിയും. തേജ് പ്രതാപിന്റെ വിവാഹമോചന ഹര്‍ജി, 2019ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ ആര്‍ജെഡി നേതൃത്വത്തിലുള്ള മഹാസഖ്യത്തിന്റെ സാധ്യതകളെയും ബാധിച്ചിരുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.